Kerala
Ammunition license for criminal case accused; Operation Visphotan found widespread irregularities, latest news malayalam, ക്രിമിനൽ കേസ് പ്രതിക്കും വെടിമരുന്ന് ലൈസൻസ്; വ്യാപക ക്രമക്കേട് കണ്ടെത്തി ഓപ്പറേഷൻ വിസ്ഫോടൻ
Kerala

ക്രിമിനൽ കേസ് പ്രതിക്കും വെടിമരുന്ന് ലൈസൻസ്; വ്യാപക ക്രമക്കേട് കണ്ടെത്തി 'ഓപ്പറേഷൻ വിസ്ഫോടൻ'

Web Desk
|
25 Sep 2024 4:14 PM GMT

കോട്ടയത്ത് പൊലീസ് റിപ്പോർട്ട് മറികടന്ന് ലൈസൻസ് പുതുക്കി നൽകിയതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി

തിരുവനന്തപുരം: വെടിമരുന്ന് ലൈസൻസ് അനുവദിക്കുന്നതിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്. ഓപ്പറേഷൻ വിസ്ഫോടൻ എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പാലക്കാട്ട് ക്രിമിനൽ കേസ് പ്രതിക്ക് വെടിമരുന്ന് ലൈസൻസ് നൽകിയതായും കോട്ടയത്ത് പൊലീസ് റിപ്പോർട്ട് മറികടന്ന് ലൈസൻസ് പുതുക്കി നൽകിയതായും വിജിലൻസ് കണ്ടെത്തി.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസ് ലഭിച്ച സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. കൊല്ലത്ത് ജനവാസ കേന്ദ്രത്തിന് സമീപം വെടിമരുന്ന് സൂക്ഷിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം, മലപ്പുറം കലക്ടറേറ്റുകളിൽ അപേക്ഷകളുടെ രജിസ്റ്റർ സൂക്ഷിക്കുന്നില്ല, 822 അപേക്ഷകൾ കെട്ടിക്കിടക്കുന്നു, കണ്ണൂർ കലക്ടറേറ്റിൽ ലൈസൻസ് വിവരങ്ങൾ അടങ്ങിയ രജിസ്റ്ററുകൾ അപൂർണം, ലൈസൻസ് ലഭിച്ച പല സ്ഥാപനങ്ങളും സ്റ്റോക്ക് രജിസ്റ്റർ പരിപാലിക്കുന്നില്ല തുടങ്ങിയ വിവിധ ക്രമക്കേടുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ ക്രമക്കേടുകൾ അടിസ്ഥാനപ്പെടുത്തി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

Similar Posts