Kerala
amoebic meningo encephalitis
Kerala

അമീബിക് മസ്തിഷ്ക ജ്വരം; രോ​ഗബാധിതനായിരുന്ന മൂന്നാമത്തെ കുട്ടിയും ആശുപത്രി വിട്ടു

Web Desk
|
22 Aug 2024 1:24 PM GMT

മൂന്നര വയസുകാരനായ കണ്ണൂർ സ്വദേശിയാണ് ആശുപത്രി വിട്ടത്

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന മൂന്നാമത്തെ കുട്ടിയും ആശുപത്രി വിട്ടു. രോഗം ബാധിച്ച മൂന്നര വയസുകാരനായ കണ്ണൂർ സ്വദേശിയാണ് ആശുപത്രി വിട്ടത്.

ജൂലൈ 18നാണ് രോഗലക്ഷണങ്ങളുമായി കുട്ടിയെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുട്ടി ഇപ്പോൾ പൂർണ ആരോ​ഗ്യവാനാണ്. ആശുപത്രി വിട്ടെങ്കിലും കുട്ടി ഒരാഴ്ച കൂടി മരുന്ന് തുടരണം. 20 ദിവസത്തോളം കുട്ടി ആശുപത്രിയിൽ ചികിത്സയിൽ ക​ഴിഞ്ഞു.

Similar Posts