Kerala
It was clear that the wild elephant killed in Chelakkara, Thrissur, belonged to an electric trap.
Kerala

ആന ചരിഞ്ഞത് പന്നിക്ക് വെച്ച വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ്; പ്രധാന പ്രതിക്കായി പൊലീസ് ഗോവയില്‍

Web Desk
|
14 July 2023 11:12 AM GMT

ആദ്യം ആനയെ ടാർപോളിൻ ഷീറ്റ് ഇട്ട് മൂടി. പിന്നീട് സുഹൃത്തുക്കളേയും കൂട്ടി വന്ന ശേഷം കിണർ മണ്ണിട്ട് മൂടുകയായിരുന്നു

തൃശൂർ: ചേലക്കരയിൽ ആനയുടെ ജഡം കണ്ടെത്തിയ കേസിൽ നാലുപേരെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുന്നു. വാഴക്കാട് സ്വദേശി റോയി കൃഷിയിടത്തിൽ സ്ഥാപിച്ച കെണിയിൽ തട്ടിയാണ് ആന കിണറ്റിൽ വീണത്. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ ഇയാൾ ആനയെ കുഴിച്ചുമൂടുകയായിരുന്നു. മുഖ്യപ്രതിയായ റോയ് ഗോവയിലേക്ക് കടന്നതായാണ് അന്വേഷണ സംഘം പറയുന്നത്.

ഇതുപ്രകാരം അന്വേഷണസംഘം ഗോവയിലെത്തി. നാലുപേരാണ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളത്. ഇവർക്ക് കേസുമായി ബന്ധപ്പെട്ട് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

പന്നിക്കായി വെച്ച് വൈദ്യുതി കെണിയിൽ തട്ടിയാണ് ആന തൊട്ടടുത്ത പൊട്ടക്കിണറ്റിലേക്ക് വീണത്. തുടർന്ന് ആന ചരിയുകയായിരുന്നു. സ്ഥലത്തെത്തിയ റോയ് ആനയെ ടാർപോളിൻ ഷീറ്റ് ഇട്ട് മൂടി. പിന്നീട് സുഹൃത്തുക്കളേയും കൂട്ടി വന്ന ശേഷം കിണർ മണ്ണിട്ട് മൂടുകയായിരുന്നു.

Similar Posts