അണക്കപ്പാറ വ്യാജ കള്ള് നിർമ്മാണ കേസ്; 147 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
|എന്നാൽ കേസുമായി ബന്ധമില്ലാത്തവരെ സ്ഥലം മാറ്റിയതിനെതിരെ ഉദ്യോഗസ്ഥർക്കിടയിൽ അമർഷമുണ്ട്
പാലക്കാട് അണക്കപ്പാറ വ്യാജ കളള് നിർമ്മാണ കേസിൽ കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. 147 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ജോയിന്‍റ് എക്സൈസ് കമ്മീഷണര്‍ ഉത്തരവിറക്കി. എന്നാൽ കേസുമായി ബന്ധമില്ലാത്തവരെ സ്ഥലം മാറ്റിയതിനെതിരെ ഉദ്യോഗസ്ഥർക്കിടയിൽ അമർഷമുണ്ട്.
ആലത്തൂർ അണക്കപ്പാറയിലെ വ്യാജ കള്ള് നിർമ്മാണ സംഘവുമായി ബന്ധം പുലർത്തുകയും സ്ഥിരമായി കൈക്കൂലി വാങ്ങുകയും ചെയ്ത ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 13 പേരെ നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു. കൂടുതൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ഉള്ള എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി എക്സൈസ് ജോയിൻ കമ്മീഷണര്‍ ഉത്തരവിറക്കിയത്. 147 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ആലത്തൂർ എക്സൈസ് സർക്കിൾ ഓഫീസ്, ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫ്ഫീസ്, കുഴൽമന്ദം, ആലത്തൂർ എക്സൈസ് റെയ്ഞ്ച് ഓഫീസ്, പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റ് ആന്‍റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് അച്ചടക്ക നടപടിയുടെ പേരിലുള്ള സ്ഥലംമാറ്റം.
73 ഉദ്യോഗസ്ഥരെ നടപടിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റി. ഇവരെ നിയമിക്ക നായാണ് മറ്റ് ഉള്ളവരെ സ്ഥലംമാറ്റുന്നത്. ഒരു തെറ്റും ചെയ്യാത്തവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനെതിരെ ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അമർശം ഉണ്ട്. കേസിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്.