Kerala
urban bank scam
Kerala

അങ്കമാലി അർബൻ ബാങ്ക് തട്ടിപ്പ്: ഓവർഡ്രാഫ്റ്റ് എടുത്തും വായ്‌പ നൽകി, നിയമങ്ങൾ കാറ്റിൽ പറത്തി പ്രവർത്തനം

Web Desk
|
10 Jan 2024 4:49 AM GMT

കോൺഗ്രസ് ഭരിക്കുന്ന അർബൻ ബാങ്കിലെ ആകെ നിക്ഷേപത്തിന്റെ 95 ശതമാനമാണ് നിന്ന് വായ്പയായി നൽകിയിരിക്കുന്നത്.

കൊച്ചി: വായ്പ തട്ടിപ്പ് നടന്ന അങ്കമാലി അർബൻ സഹകരണ ബാങ്ക് പ്രവർത്തിച്ചത് സഹകരണ സംഘം നിയമങ്ങൾ കാറ്റിൽ പറത്തി. കോൺഗ്രസ് ഭരിക്കുന്ന അർബൻ ബാങ്കിലെ ആകെ നിക്ഷേപത്തിന്റെ 95 ശതമാനമാണ് നിന്ന് വായ്പയായി നൽകിയിരിക്കുന്നത്..

സഹകരണ നിയമപ്രകാരം അനുവാദിക്കാവുന്ന വായ്പ നിക്ഷേപത്തിന്റെ 80 ശതമാനമെന്നിരിക്കെ, ഓവർഡ്രാഫ്റ്റ് എടുത്തും അർബൻ ബാങ്ക് വായ്പ്കൾ നൽകി. ബാങ്കിൽ നിന്ന് വായ്പ നൽകിയതിന്റെ രേഖകൾ മീഡിയവണിന് ലഭിച്ചു.

അങ്കമാലി അർബൻ ബാങ്കിലെ ആകെ നിക്ഷേപം 106 കോടി രൂപയാണ്. സഹകരണ സംഘ നിയമപ്രകാരം ഓരോ സഹകരണ സ്ഥാപനത്തിനും വായ്പയായി നൽകാവുന്നത് ബാങ്കിൽ ആകെ ലഭിക്കുന്ന നിക്ഷേപത്തിന്റ 80 ശതമാനമാണ്.എന്നാൽ അങ്കമാലി അർബൻ സഹകരണ ബാങ്കിൽ നിന്ന് വായ്പയായി നൽകിയിരിക്കുന്നത് 102കോടി 38 ലക്ഷം രൂപയാണ്.ഇത് ബാങ്കിലെ ആകെ നിക്ഷേപത്തിന്റെ 95 ശതമാനം വരും.

നിക്ഷേപത്തിന് പുറമെ ഓവർ ഡ്രാഫ്റ്റ് എടുത്തും അർബൻ ബാങ്ക് വ്യാജ വായ്പകൾ നൽകിയിട്ടുണ്ടുന്നാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ബാങ്കിന്റെ നിക്ഷേപത്തിന് പുറമെ എത്ര തുക വായ്പ നൽകിയിട്ടുണ്ട് എന്നുള്ള കാര്യത്തിൽ സഹകരണ വകുപ്പിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

ബാങ്കിൽ നിന്ന് വിതരണം ചെയ്ത വായ്പ്പകളിൽ 350ൽ താഴെ വായ്പകളുടെ പരിശോധന മാത്രമാണ് ഇതുവരെ പൂർത്തിയായിരിക്കുന്നത്.പരിശോധന പൂർത്തിയായ വായ്പകളിൽ 80 ശതമാനവും വ്യാജ വായ്പകളാണെന്നാണ് വിവരം.

അർബൻ ബാങ്കിൽ നിന്ന് നാളിതുവരെ 537 ലോണുകളാണ് വിതരണം ചെയ്തിരിക്കുന്നത്.ആകെ വിതരണം ചെയ്ത വായ്പകളിൽ 80 ശതമാനവും വ്യാജ വായ്പകളാണെന്ന തെളിഞ്ഞ സാഹചര്യത്തിൽ നിക്ഷേപകരുടെ തുക മടക്കി നൽകുക എന്ന ഉത്തരവാദിത്വം സഹകരണ വകുപ്പിന് തലവേദനയാകും.

Similar Posts