അംഗന്‍വാടി ടീച്ചറെ കയ്യേറ്റം ചെയ്തു: ബി.ജെ.പി വാര്‍ഡ് മെമ്പര്‍ക്കെതിരെ കേസ്
|കഴിഞ്ഞ 28 ന് മെമ്പര്‍ അംഗന്‍വാടിയില്‍ അതിക്രമിച്ചു കയറി അസഭ്യം പറയുകയും കയ്യേറ്റം ചെയ്തെന്നും പരാതിയില്‍ പറയുന്നു
കൊല്ലം പട്ടാഴിയില്‍ അംഗന്‍വാടി ടീച്ചറെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ വാര്‍ഡ് മെമ്പര്‍ക്കെതിരെ കേസ്. ഏറത്ത് വടക്ക് വാര്‍ഡ് മെമ്പറും ബി.ജെ.പി നേതാവുമായ എ.ആര്‍ അരുണിനെതിരെയാണ് കുന്നിക്കോട് പൊലീസ് കേസെടുത്തത്.
പട്ടാഴി പഞ്ചായത്ത് ഏറത്തുവടക്ക് വാര്‍ഡിലെ രണ്ടാം നമ്പര്‍ അംഗന്‍വാടി അധ്യാപിക വത്സലയാണ് പരാതിക്കാരി. കഴിഞ്ഞ 28 ന് മെമ്പര്‍ അംഗന്‍വാടിയില്‍ അതിക്രമിച്ചു കയറി അസഭ്യം പറയുകയും കയ്യേറ്റം ചെയ്തെന്നും പരാതിയില്‍ പറയുന്നു. റൂറല്‍ പൊലീസ് മേധാവി, കുന്നിക്കോട് പൊലീസ് എന്നിവർക്കാണ് പരാതി നൽകിയത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും വാർഡ് മെമ്പർ അരുൺ പ്രതികരിച്ചു. സംഭവത്തില്‍ വാര്‍ഡ് മെമ്പര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫിന്‍റെ നേത്യത്ത്വത്തില്‍ പട്ടാഴി ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.