Kerala
LDF candidate for Wayanad constituency and senior CPI leader Annie Raja said that Rahul Gandhi, AnnieRaja, RahulGandhi, RaeBareli, Wayanad, Elections2024, LokSabha2024
Kerala

'543 സീറ്റിലും ഒരാൾ മത്സരിക്കാൻ ഇറങ്ങിയാൽ ഇൻഡ്യ സഖ്യം എങ്ങനെ ശക്തിപ്പെടും?'; രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ

Web Desk
|
3 May 2024 7:08 AM GMT

റായിബറേലിയിൽ മത്സരിക്കാനുള്ള തീരുമാനം വയനാട്ടിലെ വോട്ടർമാരോട് ചെയ്യുന്ന നീതികേടാണെന്ന് ആനി രാജ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി വയനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയും മുതിർന്ന സി.പി.ഐ നേതാവുമായ ആനി രാജ. റായിബറേലിയിൽ മത്സരിക്കാനുള്ള തീരുമാനം വയനാട്ടിലെ വോട്ടർമാരോട് ചെയ്യുന്ന നീതികേടാണെന്ന് അവർ വിമർശിച്ചു. ഇക്കാര്യം തെരഞ്ഞെടുപ്പിനു മുൻപു തന്നെ തുറന്നുപറയണമായിരുന്നുവെന്നും അവർ പറഞ്ഞു.

543 മണ്ഡലങ്ങളിലും ഒരാൾ മത്സരിക്കാൻ ഇറങ്ങിയാൽ ഇൻഡ്യ സഖ്യം എങ്ങനെ ശക്തിപ്പെടും? വയനാട്ടിലെ വോട്ടർമാരോട് ചെയ്യുന്ന നീതികേടാണിത്. ഇത്തരമൊരു പദ്ധതിയുണ്ടായിരുന്നെങ്കിൽ കോൺഗ്രസ് വയനാട് തെരഞ്ഞെടുപ്പിനുമുൻപ് തുറന്നുപറയണമായിരുന്നു. ഉപതെരഞ്ഞെടുപ്പ് വന്നാൽ വീണ്ടും മത്സരിക്കുമോയെന്നതിന് ഇപ്പോൾ മറുപടിയില്ലെന്നും അവർ വിമർശിച്ചു.

ഇന്നു രാവിലെ എട്ടോടെയാണ് സസ്പെൻസ് അവസാനിപ്പിച്ച് കോൺഗ്രസ് റായിബറേലിയിലും അമേഠിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. നേരത്തെ പ്രതീക്ഷിക്കപ്പെട്ടതിൽനിന്നു വ്യത്യസ്തമായി രാഹുൽ ഗാന്ധി റായിബറേലിയിൽ മത്സരിക്കുമെന്നാണു പ്രഖ്യാപനം. അമേഠിയിൽ മുതിർന്ന നേതാവ് കിശോരിലാൽ ശർമയാണ് സ്ഥാനാർഥി. പ്രിയങ്ക ഗാന്ധി മത്സരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് രാഹുലിനെ റായിബറേലിയിൽ ഇറക്കാൻ കോൺഗ്രസ് തീരുമാനം. രണ്ടു മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്.

Summary: LDF candidate for Wayanad constituency and senior CPI leader Annie Raja said that Rahul Gandhi's decision to contest in Rae Bareli is an injustice to the voters of Wayanad.

Similar Posts