Kerala
Kerala
സംസ്ഥാനത്ത് വീണ്ടും ബ്ലാക് ഫംഗസ് മരണം
|22 May 2021 9:30 AM GMT
പാലക്കാട് സ്വദേശി ഹംസ ( 56 ) ആണ് മരിച്ചത്
സംസ്ഥാനത്ത് വീണ്ടും ബ്ലാക് ഫംഗസ് മരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച ആൾക്ക് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി ഹംസ ( 56 ) ആണ് മരിച്ചത്. ഇന്നലെ മരിച്ച ഹംസയുടെ സ്രവപരിശോധന ഫലം ഇന്നാണ് പുറത്ത് വന്നത്. അതേസമയം, ബ്ലാക്ക് ഫംഗസ് മരുന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നാണ് മരുന്ന് എത്തിയത്.