Kerala
ലോകായുക്ത കുരയ്ക്കും, കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തി; വി.ഡി സതീശന്‍
Kerala

ലോകായുക്ത കുരയ്ക്കും, കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തി; വി.ഡി സതീശന്‍

Web Desk
|
7 Feb 2022 6:49 AM GMT

ഓര്‍ഡിനന്‍സ് റദ്ദാക്കിയതിനെതിരെ നിയമപരമായി മുന്നോട്ട് പോകും

ഗവര്‍ണര്‍ ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിക്ക് ഇനി ഭയപ്പെടേണ്ടതില്ല. ലോകായുക്ത കുരയ്ക്കുകയൊള്ളൂ, കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തി, ഗവര്‍ണറും സര്‍ക്കാരും സൗന്ദര്യ പിണക്കമായിരുന്നു, അത് ഒത്തു തീര്‍പ്പിലെത്തിയെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഒത്തുകളിയാണെന്ന് നേരത്തെ തന്നെ ഞങ്ങള്‍ സൂചിപ്പിച്ചിരുന്നു. നടന്നത് കൊടുക്കല്‍ വാങ്ങലാണ്.

ഇടത് മുന്നണിയുടെ അഴിമതി വിരുദ്ധ മുഖത്തേക്ക് തുറിച്ച് നോക്കുന്ന സംഭവമാണിത്. കേരളത്തില്‍ അഴിമതിക്ക് വെള്ളവും വളവും നല്‍കിയ മുഖ്യമന്ത്രി എന്നനിലയിലാകും പിണറായി വിജയന്‍ അറിയപ്പെടുക. നിയമസഭയെ മുഖ്യമന്ത്രിയും ഗവര്‍ണറും അവഹേളിച്ചു.ഇനി എന്തിനാണ് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാരിന്റെ നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് ഗവര്‍ണര്‍ കുടപിടിക്കുകയാണ് ചെയ്തത്. ഇടനിലക്കാര്‍ ആരൊക്കെയെന്ന് പുറത്ത് വരും. ഓര്‍ഡിനന്‍സ് റദ്ദാക്കിയതിനെതിരെ നിയമപരമായി മുന്നോട്ട് പോകും. ഘടക കക്ഷികളുമായി പോലും ആലോചിക്കുന്നില്ല. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ സ്വര്‍ണകള്ളകടത്തില്‍ തുടരന്വേഷണം വേണമെന്നും വി.ഡി സതീശന്‍ പറഞ്ഞു. ശിവശങ്കരന്‍ സര്‍ക്കാറിന്റെ നാവായി പ്രവര്‍ത്തിക്കുകയാണ്. അതിന് കിട്ടിയ തിരിച്ചടിയാണ് കൂട്ടുപ്രതിയുടെ വെളിപ്പെടുത്തല്‍.

മുഖ്യമന്ത്രി നിരപരാധിയാണെന്ന് പറയുന്ന ശബ്ദരേഖ തെറ്റെന്ന വെളിപ്പെടുത്തലില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. സ്വന്തം വകുപ്പില്‍ ഇത്രയും വലിയ സംഭവം നടന്നിട്ടും മുഖ്യമന്ത്രി അറിയിലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല.സി.പി.എം, ബി.ജെ.പി ഒത്തുകളി വഴിയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം മരവിപ്പിച്ചത്.സ്വപ്നയുടെ ശമ്പളം തിരിച്ചു പിടിക്കാൻ നടപടിയുണ്ടായില്ലെന്നും സതീശൻ പറഞ്ഞു.

Similar Posts