Kerala
Kerala
കോവിഡ് കാരണം കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിക്കുറച്ചെന്ന വാർത്ത വാസ്തവ വിരുദ്ധം: ഗതാഗത മന്ത്രി
|19 Jan 2022 8:00 AM GMT
ഒട്ടുമിക്ക ജീവനക്കാരും വാക്സിനേറ്റഡ് ആണ്. കെ.എസ്.ആർ.ടി.സി കണ്ടക്ടർമാർക്ക് ഉടൻ ബൂസ്റ്റർ ഡോസ് നൽകും. തിരക്കൊഴിവാക്കാൻ സർവീസുകൾ വർധിപ്പിക്കും.
ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനാൽ കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിക്കുറച്ചെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 3437 കെ.എസ്.ആർ.ടി.സി ബസുകൾ ഇന്നലെ സർവീസ് നടത്തി. 650ൽ താഴെ ജീവനക്കാർക്ക് മാത്രമാണ് കോവിഡ് ബാധയുള്ളത്. മറ്റു പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഒട്ടുമിക്ക ജീവനക്കാരും വാക്സിനേറ്റഡ് ആണ്. കെ.എസ്.ആർ.ടി.സി കണ്ടക്ടർമാർക്ക് ഉടൻ ബൂസ്റ്റർ ഡോസ് നൽകും. തിരക്കൊഴിവാക്കാൻ സർവീസുകൾ വർധിപ്പിക്കും. ഡ്രൈവിങ് ടെസ്റ്റ് നിർത്തിവെക്കാൻ ഉത്തരവിറക്കിയ എറണാകുളം ആർ.ടി.ഒയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ആർ.ടി.ഒ ഓഫീസുകൾ അടയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.