Kerala
Kerala
കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി; ആന്റണി രാജു പറഞ്ഞത് സർക്കാർ നിലപാടെന്ന് ധനമന്ത്രി
|23 April 2022 6:10 AM GMT
എല്ലാക്കാലവും സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകാനാവില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എല്ലാകാലത്തും ശമ്പളം നൽകാനാകില്ലെന്ന് ആന്റണി രാജു പറഞ്ഞത് സർക്കാർ നിലപാട് തന്നെയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മന്ത്രി പറഞ്ഞത് ഗൗരവമായി ചർച്ച ചെയ്യണമെന്നും 'ടോൾ പ്ലാസയിൽ മാത്രം 30 കോടിയുടെ ബാധ്യത ഉണ്ടെന്നും ആ നിലക്ക് സർക്കാരിന്റെ നിലപാടാണ് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞതെന്നും ധനമന്ത്രി ബാലഗോപാൽ പറഞ്ഞു.
എല്ലാക്കാലവും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകാനാവില്ലെന്നായിരുന്നു ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വയം വരുമാനം കണ്ടെത്തി ചെലവ് നടത്തണമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. ഇന്നും ആന്റണി രാജു അതേ നിലപാട് ആവർത്തിക്കുകയും ചെയ്തു. സാമ്പത്തിക സഹായം ചെയ്യുന്നതിൽ സർക്കാരിന് പരിമിതിയുണ്ടെന്നും ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.