Kerala
തന്‍റേയും കുഞ്ഞിന്‍റേയും  ഡിഎൻഎ  പരിശോധന ഒരുമിച്ചാക്കണമെന്ന് അനുപമ
Kerala

തന്‍റേയും കുഞ്ഞിന്‍റേയും ഡിഎൻഎ പരിശോധന ഒരുമിച്ചാക്കണമെന്ന് അനുപമ

Web Desk
|
22 Nov 2021 5:53 AM GMT

തന്നോട് ഇത്രയുമൊക്കെ ചെയ്തവർക്ക് ഡി.എന്‍.എ പരിശോധനയിലും ക്രമക്കേട് നടത്താനാവില്ലെന്ന് എന്താണുറപ്പ് എന്ന് അനുപമ ചോദിച്ചു

തന്‍റേയും കുഞ്ഞിന്‍റേയും ഡിഎൻഎ സാംപിൾ പരിശോധന ഒരുമിച്ചാക്കണമെന്ന് അനുപമ. തന്നോട് ഇത്രയുമൊക്കെ ചെയ്തവർക്ക് ഡി.എന്‍.എ പരിശോധനയിലും ക്രമക്കേട് നടത്താനാവില്ലെന്ന് എന്താണുറപ്പ് എന്ന് അനുപമ ചോദിച്ചു. ഒരു കാര്യത്തിനും അറിയിപ്പില്ല. ഡി.എന്‍.എ ടെസ്റ്റ് ഇന്നാണ് എന്ന് മീഡിയയിലൂടെയാണ് താന്‍ അറിയുന്നത്. കുഞ്ഞിനെ കാണാൻ പോലും അനുവദിക്കുന്നില്ല. എന്‍റെ കുഞ്ഞിനെ തന്നെയാണ് പരിശോധനക്കെത്തിക്കുന്നത് എന്നതിന് എന്താണ് ഉറപ്പ്?. അനുപമ ചോദിച്ചു.

അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ കേസിൽ അനുപമയുടേത്‌ എന്ന് കരുതുന്ന കുഞ്ഞിന്‍റെ വൈദ്യപരിശോധന ഇന്ന് നടത്തിയേക്കും. അതിനു ശേഷമാകും ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ ആരംഭിക്കുക. കുഞ്ഞിനെ കാണാൻ അനുവദിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടിട്ടുണ്ട്.

ആന്ധ്ര പ്രദേശിൽ നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെ ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരത്ത് എത്തിച്ചു. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരും അടങ്ങുന്ന നാലംഗ സംഘമാണ് കുഞ്ഞുമായി എത്തിയത്. നിർമല ശിശുഭവനിൽ കുഞ്ഞിനു സംരക്ഷണം ഒരുക്കി. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ സാന്നിധ്യത്തിലാകും കുഞ്ഞിന്‍റെ വൈദ്യപരിശോധന നടത്തുക. കുഞ്ഞിനെ ആന്ധ്രാ ദമ്പതികളിൽ നിന്നും എത്തിച്ചെന്ന റിപ്പോർട്ട് ശിശുക്ഷേമ സമിതിയും വൈദ്യ പരിശോധനാ റിപ്പോർട്ട് ചെൽഡ് പ്രൊട്ടക്ഷൻ ഓഫീസറും ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് സമർപ്പിക്കും.

Anupama's baby may be medically examined today in case of abduction and adoption by mother


Similar Posts