സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ ദേശീയ നിർവാഹക സമിതിക്ക് അധികാരമില്ല, തീരുമാനം അംഗീകരിക്കില്ല: എ.പി അബ്ദുല്‍ വഹാബ്
|ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ് മെമ്പർഷിപ്പ് കാമ്പയിനെന്നും അതിനെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ
ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം അംഗീകരിക്കില്ലെന്ന് നിലവിലെ സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍ വഹാബ്. സംസ്ഥാന കൗണ്‍സില്‍ പിരിച്ചുവിടാന്‍ ദേശീയ നിർവാഹക സമിതിക്ക് അധികാരമില്ലെന്നും സംസ്ഥാന കൗണ്‍സില്‍ ഉടന്‍ വിളിക്കണമെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു.
ഇന്ന് വൈകീട്ടാണ് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയും കൗൺസിലും പിരിച്ചുവിട്ടത്. പാർട്ടി ദേശീയ എക്‌സിക്യൂട്ടീവിലാണ് തീരുമാനം. ഇതിനെത്തുടര്‍ന്ന് മന്ത്രി അഹ്‌മദ് ദേവർ കോവിൽ അധ്യക്ഷനായി അഡ്‌ഹോക് കമ്മിറ്റി നിലവിൽ വന്നു. അഡ്ഹോക് കമ്മിറ്റിയില്‍ ഏഴംഗങ്ങളാണുള്ളത്. അബ്ദുല്‍ വഹാബും, കാസിം ഇരിക്കൂറും അഡ്ഹോക് കമ്മിറ്റിയില്‍ ഉണ്ട്.
ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ് മെമ്പർഷിപ്പ് കാമ്പയിനെന്നും അതിനെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടു പോകും. എല്ലാവരേയും ഉൾക്കൊണ്ടു കൊണ്ടുള്ള തീരുമാനമാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും അബ്ദുല്‍ വഹാബ് കൂട്ടിച്ചേര്‍ത്തു.
മാസങ്ങളായി ഐ.എന്‍.എല്ലി നകത്ത് നിലനില്ക്കുന്ന അബ്ദുല്‍ വഹാബ്-കാസിം ഇരിക്കൂര്‍ തര്‍ക്കത്തിന് വിരാമമിടാനാണ് ദേശീയ നേതൃത്വത്തിന്‍റെ ശ്രമം. കാസിം ഇരിക്കൂറിനൊപ്പം നില്ക്കുന്ന ദേശീയ നേത്യത്വം വഹാബിനേയും ഒപ്പമുള്ളവരേയും പൂര്‍ണ്ണമായും മാറ്റി നിര്‍ത്താനാണ് തീരുമാനിച്ചിരുന്നത്.
തീരുമാനം എടുക്കുന്നതിന് വേണ്ടി ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ എപി അബ്ദുല്‍ വഹാബ് പങ്കെടുത്തില്ല. പറയാനുള്ള കാര്യങ്ങള്‍ ദേശീയ പ്രസിഡന്‍റിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് എപി അബ്ദുല്‍ വഹാബ് അറിയിച്ചു.