Kerala
കെ.എൻ.എ ഖാദർ കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്‌ലിം: അബ്ദുല്ലക്കുട്ടി
Kerala

കെ.എൻ.എ ഖാദർ കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്‌ലിം: അബ്ദുല്ലക്കുട്ടി

Web Desk
|
23 Jun 2022 7:18 AM GMT

ഖാദറിനെ പുറത്താക്കാൻ ലീഗിന് ധൈര്യമില്ലെന്നും അബ്ദുല്ലക്കുട്ടി

കണ്ണൂര്‍: മുസ്‌ലിം തീവ്ര ഗ്രൂപ്പുകളുടെ കയ്യടി വാങ്ങാനാണ് മുസ്‌ലിം ലീഗും കെ.എന്‍.എ ഖാദറിനെ തള്ളി പറയുന്നതെന്ന് ബി.ജെ.പി ദേശിയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി. ഖാദറിനെ പുറത്താക്കാൻ ലീഗിന് ധൈര്യം ഇല്ല. കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്‌ലിമാണ് കെ.എന്‍.എ ഖാദറെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. കോഴിക്കേട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം അര്‍.എസ്.എസിനോട് സഹകരിക്കുന്നത് ലീഗ് നയമല്ലെന്ന് ജനറൽ സെക്രട്ടറി പി.എം.എ സലാം മീഡിയവണിനോട് പറഞ്ഞു. കെ.എൻ.എ ഖാദറിനെതിരെ നടപടി വേണമോയെന്ന കാര്യം വിശദീകരണം കേട്ടശേഷം തീരുമാനിക്കും. സാദിഖലി തങ്ങൾ നടത്തുന്നത് മതസൗഹാർദ പരിപാടിയാണ് ഇതിൽ ആർഎസ്എസുകാരെ വിളിക്കാറില്ലെന്നും പി എം എ സലാം വ്യക്തമാക്കി

ഒരു പരിപാടിക്ക് ക്ഷണിച്ചാൽ അതിനെക്കുറിച്ച് മനസിലാക്കണം. കെ.എൻ.എ ഖാദർ നൽകിയ വിശദീകരണത്തിലും ആക്ഷേപമുണ്ട്. ആർ.എസ്.എസിനെക്കുറിച്ച് മുസ് ലിം ലീഗിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ സമാധാനം കെടുത്താൻ ശ്രമിക്കുന്നവരാണവർ, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആർ.എസ്.എസുമായി ഒരുനിലക്കും സഹകരിക്കാൻ പാടില്ലെന്ന പഴയ നിലപാടിൽ ഒരുമാറ്റവുമില്ലെന്നും പി.എം.എ സലാം പറഞ്ഞു.

Summary-A. P. Abdullakutty Reaction to K. N. A. Khader Controversy

Similar Posts