Kerala
Kafir Screenshot: CPM should apologizes - Solidarity
Kerala

സോളിഡാരിറ്റി മഹല്ല് എക്‌സലൻസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

Web Desk
|
14 May 2024 8:03 AM GMT

മികച്ച മഹല്ലുകൾക്ക് അര ലക്ഷം രൂപയുടെ അവാർഡുകൾ നൽകും

കോഴിക്കോട്: ജില്ലയിലെ മഹല്ല് കമ്മിറ്റികളുടെ മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാനും സോളിഡാരിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റി മഹല്ല് എക്‌സലൻസ് അവാർഡ്' പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, പൊതുജന പങ്കാളിത്തം, ഭിന്നശേഷി സൗഹൃദം, ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയ അനവധി പ്രവർത്തങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ജില്ലയിലെ മികച്ച മഹല്ലുകൾക്ക്‌ പ്രോത്സാഹനം നൽകുക എന്നതാണ് ഈ അവാർഡ് കൊണ്ട് ലക്ഷ്യം വെക്കുന്നത്.

അപേക്ഷ സമർപ്പിക്കുന്ന കോഴിക്കോട് ജില്ലയിലെ മഹല്ലുകളിൽ നിന്നും മികച്ച മൂന്ന് മഹല്ലുകളെയാണ് വിദഗ്ധ ജൂറി സൂക്ഷ്മ പരിശോധന നടത്തി തെരഞ്ഞെടുക്കുക. വിജയികൾക്ക് അര ലക്ഷം രൂപയുടെ അവാർഡുകൾ നൽകും. നിശ്ചിത ഫോർമാറ്റിലാണ് എൻട്രി സമർപ്പിക്കേണ്ടത്. എൻട്രി സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 30 ആണ്. അപേക്ഷയുടെ ഫോർമാറ്റും മറ്റ് വിശദവിവരങ്ങളും ലഭിക്കാൻ +91 9061444744 എന്ന നമ്പറിൽ ബന്ധപ്പെടുക.

വാർത്താസമ്മേളനത്തിൽ സോളിഡാരിറ്റി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അഫീഫ് ഹമീദ്, സെക്രട്ടറിമാരായ സ്വാലിഹ് ചിറ്റടി, ജാസിം തോട്ടത്തിൽ, ഉബൈദ് കക്കടവിൽ എന്നിവർ പങ്കെടുത്തു.

Similar Posts