Kerala
Kerala
മണ്ഡലം പ്രസിഡൻ്റുമാരുടെ നിയമനം; കണ്ണൂർ കോൺഗ്രസിൽ പൊട്ടിത്തെറി
|19 Oct 2023 6:36 PM GMT
ജില്ലാ സമവായ കമ്മിറ്റിയിൽ നിന്ന് എ ഗ്രൂപ്പ് നേതാക്കളായ സോണി സെബാസ്റ്റ്യനും ചന്ദ്രൻ തില്ലങ്കേരിയും രാജിവെച്ചു
കണ്ണൂർ: കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരുടെ നിയമനത്തെ ചൊല്ലി കണ്ണൂർ കോൺഗ്രസിൽ പൊട്ടിത്തെറി. ജില്ലാ സമവായ കമ്മിറ്റിയിൽ നിന്ന് എ ഗ്രൂപ്പ് നേതാക്കളായ സോണി സെബാസ്റ്റ്യനും ചന്ദ്രൻ തില്ലങ്കേരിയും രാജിവെച്ചു. കെ.സുധാകരൻ പക്ഷവും കെ.സി.ഗ്രൂപ്പും പദവികൾ കയ്യടക്കിയതായാണ് ഇവരുടെ ആരോപണം. 132 പ്രസിഡൻ്റുമാരിൽ എ ഗ്രൂപ്പിന് ലഭിച്ചത് 30ൽ താഴെ മാത്രം പ്രാതിനിധ്യമാണ്.