Kerala
Kerala
കെ.ടി.യു വി.സി നിയമനം; സെർച്ച് കമ്മിറ്റി സ്വയം രൂപീകരിക്കാൻ സർക്കാർ
|10 April 2024 12:43 PM GMT
രാഷ്ട്രപതിക്കയച്ച ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് ഉത്തരവ്.
തിരുവനന്തപുരം: കെ.ടി.യു വി.സി നിയമനത്തിൽ അപ്രതീക്ഷിത നീക്കവുമായി സംസ്ഥാന സർക്കാർ. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി സ്വയം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.
രാഷ്ട്രപതിക്കയച്ച ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് ഉത്തരവ്. ഇതുപ്രകാരം യൂണിവേഴ്സിറ്റി, യു.ജി.സി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്നിവിടങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തും. ഈ പ്രതിനിധികളെ നൽകാൻ സർക്കാർ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് സർക്കാർ പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടാകുമെന്നും ഉത്തരവിലുണ്ട്. കമ്മിറ്റിയിലെ അംഗങ്ങൾ ആരൊക്കെയെന്ന് പിന്നീട് വ്യക്തമാക്കുമെന്നും ഉത്തരവിൽ പറയുന്നു.