Kerala
Kerala
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ നിയമനം; യോഗ്യതാ മാനദണ്ഡങ്ങൾ മാറ്റിയതായി ആരോപണം
|12 July 2021 6:33 AM GMT
കേരളാ സർവകലാശാല മലയാള നിഘണ്ടു മേധാവിയുടെ നിയമനത്തിനായി യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്നാണ് ആരോപണം
കേരള സർവകലാശാല മലയാള മഹാനിഘണ്ടു മേധാവിയുടെ നിയമനത്തിനായി യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി ആരോപണം. വിജ്ഞാപനത്തിൽ നിശ്ചയിക്കപ്പെട്ട ബിരുദയോഗ്യതകളോടൊപ്പം സംസ്കൃത ഭാഷാ ഗവേഷണ ബിരുദമാണ് കൂട്ടിച്ചേർത്തത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ആർ.മോഹനനന്റെ ഭാര്യ ഡോക്ടർ പൂർണിമ മോഹനനെ ഈ തസ്തികയിൽ നിയമിച്ചത് വിവാദമായിരുന്നു.
മലയാള മഹാനിഘണ്ടു മേധാവിയായി ഡോക്ടർ പൂർണിമ മോഹനനെ നിയമിച്ചതിനെതിരെ സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു. മാനദണ്ഡങ്ങൾ കാറ്റില്‍പറത്തിയാണ് നിയമനം എന്നായിരുന്നു പരാതി.