Kerala
മുഖ്യ വിവരാവകാശ കമ്മീഷണർ നിയമനത്തിന് അംഗീകാരം
Kerala

മുഖ്യ വിവരാവകാശ കമ്മീഷണർ നിയമനത്തിന് അംഗീകാരം

Web Desk
|
21 Feb 2024 5:16 PM GMT

വി. ഹരി നായരുടെ നിയമനമാണ് ഗവർണർ അംഗീകരിച്ചത്

തിരുവനന്തപുരം: മുഖ്യ വിവരാവകാശ കമ്മീഷണർ നിയമനത്തിന് അംഗീകാരം. വി. ഹരി നായരുടെ നിയമനം ഗവർണർ അംഗീകരിച്ചു. മുഖ്യ വിവരാവകാശ കമ്മീഷണർ സ്ഥാനത്തുനിന്ന് വിശ്വാസ് മേത്ത ഈ മാസം അവസാനമാണ് വിരമിക്കുന്നത്.

മുൻ നിയമ സെക്രട്ടറിയാണ് വി.ഹരി. കഴിഞ്ഞ ജൂലൈയിലാണ് വി.ഹരി നായർ നിയമ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചത്. ജുഡീഷ്യൽ സർവീസിൽ നിരവധി ചുമതലകൾ വഹിച്ച അദ്ദേഹം, 2021 ലാണ് നിയമ സെക്രട്ടറിയുടെ പദവിയിലേക്കെത്തിയത്.

Similar Posts