Kerala
Kerala
അറബിക് സർവകലാശാല, സവർണ സംവരണം; സർക്കാർ വഞ്ചിച്ചെന്ന് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി
|17 Nov 2021 7:49 AM GMT
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ് സിക്ക് വിട്ടതിൽ പ്രതിഷേധിച്ച് കെ.എം.വൈ.എഫ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
അറബിക് സർവകലാശാല എല്ലാ മതസ്ഥർക്ക് പോലും ഉപകാരപ്രദമായിരുന്നുവെന്നും ഗൾഫ് രാജ്യങ്ങളിൽ പല മുസ്‌ലിമേതര മതസ്ഥരും അറബി പഠിച്ച് ഉയർന്ന ജോലികൾ ചെയ്യുന്നുണ്ടെന്നും കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ് സിക്ക് വിട്ടതിൽ പ്രതിഷേധിച്ച് കെ.എം.വൈ.എഫ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബി സർവകലാശാല സ്ഥാപിക്കാമെന്ന് നിവേദനം നൽകുന്ന വേളയിൽ പറഞ്ഞെങ്കിലും ചെയ്തില്ല. സവർണ സംവരണം നടപ്പാക്കി മുസ്‌ലിംകളെയടക്കം ദ്രോഹിച്ചു. ഇപ്പോൾ വഖ്ഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുവെന്നും അദ്ദേഹം പറഞ്ഞു. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു.