Kerala
മന്ത്രിക്കെതിരായ ഫാ. തിയോഡേഷ്യസിന്റെ പരാമർശം അപക്വം: തലശേരി ആർച്ച് ബിഷപ്പ്
Kerala

മന്ത്രിക്കെതിരായ ഫാ. തിയോഡേഷ്യസിന്റെ പരാമർശം അപക്വം: തലശേരി ആർച്ച് ബിഷപ്പ്

Web Desk
|
2 Dec 2022 2:31 AM GMT

'വിഴിഞ്ഞത്തെ സമരക്കാരെ തീവ്രവാദികളും രാജ്യദ്രോഹികളുമാക്കാനുള്ള ശ്രമം വിലപ്പോകില്ല'

കണ്ണൂർ: മന്ത്രി വി അബ്ദുറഹ്മാനെതിരായ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ പരാമർശം അപക്വമെന്ന് തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി. വൈദികൻ പരാമർശം പിൻവലിച്ചിട്ടുണ്ട്. വർഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നവരാണ് പരാമർശത്തെ പർവതീകരിക്കാൻ ശ്രമിക്കുന്നതെന്നും ബിഷപ്പ് ജോസഫ് പാംബ്ലാനി മീഡിയവണിനോട് പറഞ്ഞു.

അതേസമയം, വിഴിഞ്ഞത്തെ സമരക്കാരെ തീവ്രവാദികളും രാജ്യദ്രോഹികളുമാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. 'മത്സ്യത്തൊഴിലാളികളെ ആരെങ്കിലും മറയാക്കി ഉപയോഗിച്ചോ എന്ന് പരിശോധിക്കണ്ടത് സർക്കാരാണ്'. മുഖ്യമന്ത്രി മധ്യസ്ഥനായി പ്രശ്‌നം പരിഹരിക്കണം. എല്ലാ ജനകീയ സമരങ്ങളെയും ദേശവിരുദ്ധ പ്രവർത്തിയായി ചിത്രീകരിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും ബിഷപ്പ് പാംബ്ലാനി പറഞ്ഞു.

Similar Posts