Kerala
Kerala Governor Arif Mohammed Khan to visit Wayanad

ആരിഫ് മുഹമ്മദ് ഖാന്‍

Kerala

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഇന്ന് കേരളത്തിൽ തിരിച്ചെത്തും

Web Desk
|
28 Dec 2023 1:19 AM GMT

ഡൽഹിയിൽ നിന്ന് ഇന്ന് വൈകിട്ടോടെയാണ് ഗവർണർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുക

തിരുവനന്തപുരം: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ കേരളത്തിൽ തിരിച്ചെത്തും. ഡൽഹിയിൽ നിന്ന് ഇന്ന് വൈകിട്ടോടെയാണ് ഗവർണർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുക. ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച ഗവർണർ ഡൽഹിയിലേക്ക് പോകുന്ന വഴിക്കും എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇന്ന് മടങ്ങിവരുന്ന ഗവർണറെ വീണ്ടും കരിങ്കൊടി കാണിക്കാനും സാധ്യതയുണ്ട്. ഗവർണർ തിരിച്ചെത്തുന്നതോടെ നാളെ രാജ്ഭവനിൽ കെ.ബി ഗണേഷ് കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും സത്യപ്രതിജ്ഞ നടക്കും.



Similar Posts