Kerala
ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ മനസിലായിട്ടില്ല; ഗവർണറുടെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി
Kerala

'ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ മനസിലായിട്ടില്ല'; ഗവർണറുടെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി

Web Desk
|
21 Sep 2022 2:13 PM GMT

'പൗരത്വ ഭേദഗതി വിഷയത്തെ പൊടിതട്ടിയെടുക്കാനാണ് ഗവർണർ ശ്രമിക്കുന്നത്'

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങൾക്ക് മറുപടി എണ്ണിയെണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ മനസിലായിട്ടില്ല. ഞാൻ ഒരാളിൽ നിന്നും ഒരു ആനുകൂല്യവും കൈപ്പറ്റാൻ വേണ്ടി നടക്കുന്ന ഒരാളല്ല. ഗവർണർ സ്ഥാനത്ത് ഇരിക്കുന്ന ഒരാളെ വ്യക്തിപരമായിട്ട് ഇടിച്ചു താഴ്‌ത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'സംസ്ഥാനത്തെ സർവകലശാലകളെ ആർഎസ്എസ് പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല. സംഘ പരിവാർ ബന്ധമുള്ളവരെ നിയമിക്കാൻ പല സംസ്ഥാനങ്ങളിലും ശ്രമം നടക്കുന്നുണ്ട്.കേരള സർവകലശാലയിലെ വിസി നിയമത്തിനായി ഗവർണർ സെർച്ച്കമ്മിറ്റിയെ നിയോഗിച്ചത് നിയമ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഇർഫാൻ ഹബീബിനെ ഗുണ്ടാ എന്നും ഗോപിനാഥ് രവീന്ദ്രനെ ആവർത്തിച്ച് ക്രിമിനൽ എന്ന് വിളിച്ചു. ആർഎസ്എസിന്റെ വെറുക്കപ്പെട്ടവരുടെ പട്ടികയിലാണ് ഇവർ രണ്ട് പേരും. ഐ.സി.എച്ച്.ആറിലെ കാവി വത്കരണത്തിനെതിരെ ശക്തമായി പ്രതികരിച്ചയാളാണ് ഗോപിനാഥ് രവീന്ദ്രൻ. കേരളത്തെ രാഷ്ട്രീയലക്ഷ്യത്തോടെ ഇകഴ്ത്തി കാണിക്കാൻ സംഘപരിവാർ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി വിഷയത്തെ പൊടിതട്ടിയെടുക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഇടതുപക്ഷം ഉള്ളിടത്തോളം കാലം പൗരത്വ നിയമം നടപ്പാക്കില്ല.പൗരത്വ നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'രാജ് ഭവാനിലെ വാർത്തസമ്മേളനം രാജ്യത്ത് തന്നെ ആദ്യമാണ്. നിന്ന് കൊണ്ട് പറയുന്നത് ഇരുന്നു കൊണ്ട് പറയുന്നു. വിയോജിപ്പ് അറിയിക്കാൻ അതിന്റേതായ മാർഗമുണ്ട്.ഭരണ ഘടന ആണ് എല്ലാവർക്കും ബാധകമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Similar Posts