Kerala
Arif Muhammad Khan, birthday wishes to VS, vs 100th birthday, V. S. Achuthanandan, Former Chief Minister of Kerala, latest malayalam news, ആരിഫ് മുഹമ്മദ് ഖാൻ, VS ന് ജന്മദിനാശംസകൾ, vs 100-ാം ജന്മദിനം, വി.എസ് അച്യുതാനന്ദൻ, മുൻ കേരള മുഖ്യമന്ത്രി, ഏറ്റവും പുതിയ മലയാളം വാർത്തകൾ
Kerala

നൂറ് തികയുന്ന വി.എസിന് പിറന്നാളാശംസകള്‍ നേർന്ന് ആരിഫ് മുഹമ്മദ് ഖാൻ

Web Desk
|
19 Oct 2023 12:11 PM GMT

ജനനേതാവിന് ആരോഗ്യവും സന്തോഷവും നേരുന്നതിൽ കേരളത്തിലെ ജനങ്ങളോടൊപ്പം ഞാനും ചേരുന്നു എന്നാണ് ഗവർണർ എക്സിൽ കുറിച്ചത്

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് പിറന്നാള്‍ ആശംസകള്‍ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 100-ാം ജന്മദിനത്തിൽ വി.എസിന് ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. പ്രിയങ്കരനും ബഹുമാന്യനുമായ ജനനേതാവിന് ആരോഗ്യവും സന്തോഷവും നേരുന്നതിൽ കേരളത്തിലെ ജനങ്ങളോടൊപ്പം ഞാനും ചേരുന്നു എന്നാണ് ഗവർണർ എക്സിൽ കുറിച്ചത്. വി.എസിനെ നേരിട്ട് വിളിച്ചും ഗവർണർ തന്‍റെ ആശംസ അറിയിച്ചു.

നാളെയാണ് വി.എസിന്‍റെ നൂറാം ജന്മദിനം. പുന്നപ്ര വയലാർ സമരത്തിന്‍റെ നായകനും പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയായുമായിരുന്ന വി.എസ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ, ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവാണ്.


1923 ഒക്ടോബർ 20ന് ആലപ്പുഴ പുന്നപ്ര വെന്തലത്തറ വീട്ടിൽ ശങ്കരന്‍റെയും അക്കമ്മയുടെയും മകനായി ജനിച്ചു. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന വി.എസ് 1940 ൽ തന്‍റെ പതിനേഴാം വയസിലാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. 2019ൽ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ചികിത്സയിലേക്കും വിശ്രമത്തിലേക്കും മാറിയ വി.എസ് 2021 പാർട്ടി സമ്മേളനത്തിൽ ഔദ്യോഗിക ചുമതലകളിൽ നിന്നും ഒഴിഞ്ഞു.



Similar Posts