Kerala
wild animals, Forest officials, 301 colony, ARIKOMBAN
Kerala

അരിക്കൊമ്പൻ അതിർത്തി വനമേഖലയിൽ തുടരുന്നു; മംഗളാദേവി ഉത്സവം നടക്കുന്നതിനാല്‍ നിരീക്ഷണത്തിന് കൂടുതൽ പേർ

Web Desk
|
4 May 2023 2:43 AM GMT

ഇന്നലെ തമിഴ്‌നാട് വനത്തിലെ വട്ടത്തൊട്ടി വരെ സഞ്ചരിച്ചു

ഇടുക്കി: അരിക്കൊമ്പൻ അതിർത്തി വനമേഖലയിൽ തുടരുന്നു. ഇന്നലെ തമിഴ്‌നാട് വനത്തിലെ വട്ടത്തൊട്ടി വരെ സഞ്ചരിച്ചു.ആനയെ ഇറക്കിവിട്ട തിരികെ മേദകാനം ഭാഗത്തേക്കാണ് ഇപ്പോൾ എത്തുന്നത്. നാളെ മംഗളാദേവി ഉത്സവം നടക്കുന്ന ഭാഗത്തേക്കാണ് അരിക്കൊമ്പൻ നടന്നു നീങ്ങുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനം ഉള്ള ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും നിരവധി തീര്‍ഥാടകര്‍ അവിടേക്ക് എത്തും.

അതുകൊണ്ട് തന്നെ മംഗളദേവി ഉത്സവം നടക്കുന്നതിനാൽ കൂടുതൽ വനപാലകരെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇന്നലെ അരിക്കൊമ്പന്‍റെ ജി.പി.എസ് കോളറില്‍നിന്ന് സിഗ്നല്‍ ലഭിച്ചിരുന്നില്ല. പിന്നീട് ഉച്ചക്ക് ശേഷമാണ് സിഗ്നല്‍ ലഭിച്ചത്.




Related Tags :
Similar Posts