Kerala
arikomban returned to forest
Kerala

ആശങ്കയൊഴിയുന്നു, അരിക്കൊമ്പൻ കാടുകയറി

Web Desk
|
28 May 2023 7:17 AM GMT

കൂതനാച്ചിയിൽനിന്ന് മേഘമലൈ കടുവാ സങ്കേതത്തിലേക്കാണ് ആന നീങ്ങുന്നത് എന്നാണ് സൂചന.

കമ്പം: കമ്പം പട്ടണത്തെ മുൾമുനയിൽ നിർത്തിയ അരിക്കൊമ്പൻ ഒടുവിൽ കാട്ടിലേക്ക് മടങ്ങി. കൂതനാച്ചി റിസർവ് വനത്തിലേക്കാണ് ആന കടന്നത്. നിലവിൽ വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലാണ് ആനയുള്ളത് എന്നാണ് ജി.പി.എസ് കോളറിൽനിന്ന് ലഭിക്കുന്ന വിവരം. കൂതനാച്ചിയിൽനിന്ന് മേഘമലൈ കടുവാ സങ്കേതത്തിലേക്കാണ് ആന നീങ്ങുന്നത് എന്നാണ് സൂചന.

വനത്തിനുള്ളിലേക്ക് ആന മടങ്ങിയെങ്കിലും തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്. നിരീക്ഷണത്തിനായി വി.എച്ച്.എഫ് ആന്റിന ഉൾപ്പെടെ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. നിയമവിരുദ്ധമായതിനാൽ കാട്ടിൽവെച്ച് ആനയെ മയക്കുവെടിവെക്കില്ല. അരിക്കൊമ്പൻ കാടിറങ്ങി വീണ്ടും ജനവാസമേഖലയിലേക്ക് തിരിച്ചെത്തിയാൽ മാത്രമേ മയക്കുവെടി വെക്കാനുള്ള ദൗത്യം ആരംഭിക്കുകയുള്ളൂ.

Related Tags :
Similar Posts