'അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റണം': ഹൈക്കോടതി ഉത്തരവ്
|കാട്ടാനയെ പിടികൂടുമ്പോൾ പടക്കം പൊട്ടിക്കൽ, സെൽഫി എന്നിവ വേണ്ടെന്നും കോടതി
കൊച്ചി: അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന് ഹൈക്കോടതി. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കാട്ടാനയെ പിടികൂടുമ്പോൾ പടക്കം പൊട്ടിക്കൽ, സെൽഫി എന്നിവ വേണ്ടെന്നും കോടതി വ്യക്തമാക്കി. ദൌത്യം സമൂഹമാധ്യമങ്ങൾ വഴി ആഘോഷമാക്കരുതെന്നും കോടതി ഉത്തരവിട്ടു.
അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റണമെന്ന ഹൈക്കോടതി വിദഗ്ധ സമിതിയുടെ ശിപാർശ പരിശോധിച്ച ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും പറമ്പിക്കുളത്ത് ലഭിക്കുന്നതിനാൽ ഈ സ്ഥലം അരിക്കൊമ്പന് അനിയോജ്യമാണെന്നും വിദഗ്ധ സമിതി റിപ്പോർട്ട് നൽകി.ഈ റിപ്പോർട്ട് അംഗീകരിച്ചാണ് അരിക്കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്. റവന്യു,പൊലീസ്, അഗ്നിരക്ഷാ വിഭാഗങ്ങൾ ദൗത്യത്തിന് ആവശ്യമായ സഹായം നൽകണം.
ആനയെ പിടികൂടുമ്പോൾ പടക്കം പൊട്ടിക്കരുതെന്നും സെൽഫി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിവാക്കണമെന്നും ഉത്തരവിലുണ്ട് ,പിടികൂടുന്നതിന്റെ ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നും കോടതിയുടെ നിർദേശമുണ്ട്. അരിക്കൊമ്പനെ മാത്രം പിടികൂടുന്നത് കൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിന് ദീർഘകാല പരിഹാരമാണ് വേണ്ടത്. ഇക്കാര്യം കൂടി വിദഗ്ധ സമിതി പരിശോധിക്കണം. ജനങ്ങളെ ഉൾപ്പെടുത്തി ജാഗ്രതാ സമിതികൾ സജീവമാക്കണമെന്നും കോടതി ഉത്തരവിട്ടു. അരിക്കൊമ്പൻ ഒറ്റപ്പെട്ട വിഷയം അല്ലെന്നും, ആവശ്യമായി നടപടികൾ സർക്കാർ നേരത്തെ സ്വീകരിക്കേണ്ടതായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തിയിട്ടുണ്ട്. ദൌത്യം വിദഗ്ധ സമിതി കൃത്യമായി നിരീക്ഷിക്കണമെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നന്പ്യാരും ഗോപിനഥും നിർദേശം നൽകി.
വിധിയെ സ്വാഗതം ചെയ്യുന്നതായി ഇടുക്കി മുൻ എംപി ജോയ്സ് ജോർഡ് പറഞ്ഞു. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ചിന്നക്കനാൽ, ശാന്തൻപാറ നിവാസികൾ പ്രതികരിച്ചു.
ദൗത്യം ഈസ്റ്ററിന് ശേഷം മതിയന്നാണ് ധാരണ. ഏതെങ്കിലും സാഹചര്യത്തിൽ പിടികൂടി കൂട്ടിലടയ്ക്കാൻ പറ്റുന്നില്ല എങ്കിൽ ജിഎസ്എം കോളർ ഘടിപ്പിക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. പക്ഷേ പറമ്പിക്കുളത്ത് സാറ്റലൈറ്റ് റേഡിയോ കോളർ ആണ് പ്രായോഗികം. ഇതെത്തിയാൽ മാത്രമേ പറമ്പിക്കുളത്തേക്ക് ആനയെ മാറ്റാനാകൂ. ആസാം പോലെയുള്ള സംസ്ഥാനങ്ങളിൽ മാത്രമേ ഇതുള്ളൂ എന്നതിനാൽ അവിടെ നിന്ന് ഇതെത്തിക്കാനുള്ള കാലതാമസമുണ്ട്. ഇതിന് നാല് ദിവസം വരെയെടുക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. എന്തായാലും