Kerala
അര്‍ജുന്‍ ആയങ്കിയും ഡിവൈഎഫ്‌ഐ നേതാവ് എം.ഷാജറും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത്
Kerala

അര്‍ജുന്‍ ആയങ്കിയും ഡിവൈഎഫ്‌ഐ നേതാവ് എം.ഷാജറും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത്

Web Desk
|
26 Jun 2021 7:35 AM GMT

സ്വര്‍ണക്കത്ത് കേസില്‍ പൊലീസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയും ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.ഷാജറും ഒരുമിച്ചുള്ള ഫോട്ടോയാണ് പുറത്തുവന്നത്

സ്വര്‍ണക്കത്ത് കേസില്‍ പൊലീസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയും ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.ഷാജറും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത്. ഐ.ആര്‍.പി.സിയുടെ ഹെല്‍പ് ഡെഡ്കില്‍ നില്‍ക്കുന്ന ചിത്രമാണ് പുറത്തുന്നവത്. അര്‍ജുന്‍ ആയങ്കിയെ തള്ളി ഷാജര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവന്നത്.

പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലാത്ത പലരും സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ കബളിപ്പിച്ച് നേതാക്കളായി മാറുകയാണെന്നും കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് ചെയ്യുന്നവര്‍ അത് തിരുത്തണമെന്നും ഷാജര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അര്‍ജുന്‍ ആയങ്കിയുടെ സി.പി.എം ബന്ധം സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലായിരുന്നു കണ്ണൂര്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി തന്നെ ഇത്തരം സംഘങ്ങളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്.

Similar Posts