Kerala
Kerala
അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി; പൊലീസിന് തിരിച്ചടി
|26 July 2022 2:12 PM GMT
കാപ്പ അഡ്വൈസറി ബോർഡിന്റെതാണ് നടപടി
കണ്ണൂര്‍: കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷന്‍ കേസ് പ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി. 2017ന് ശേഷം കേസുകളില്ലെന്നും മുൻ കേസുകൾ സി.പി.എം പ്രവർത്തകനായിരിക്കെയാണെന്നുമുളള അര്‍ജുന്റെ ഹരജി പരിഗണിച്ച് കാപ്പ അഡ്വൈസറി ബോർഡിന്റെതാണ് നടപടി. കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ഉത്തരവിൽ പറയുന്നു.
ആറ് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ മാസമാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. വളപട്ടണം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടേയും സ്വർണക്കടത്ത് കേസിന്റേയും പശ്ചാത്തലത്തിലായിരുന്നു നടപടി. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ജാമ്യത്തിലുള്ള അർജുൻ ഇപ്പോള്‍ എറണാകുളത്താണ്.