Kerala
പോക്സോ കേസ് പ്രതിയായ എഎസ്ഐയുടെ അറസ്റ്റ് വൈകുന്നു; അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് കുടുംബം
Kerala

പോക്സോ കേസ് പ്രതിയായ എഎസ്ഐയുടെ അറസ്റ്റ് വൈകുന്നു; അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് കുടുംബം

Web Desk
|
16 Nov 2022 1:28 AM GMT

പെൺകുട്ടിയുടെ കുടുംബം ഡിജിപിക്ക് പരാതി നൽകി

അമ്പലവയല്‍: ആദിവാസിവിഭാഗത്തിൽ പെട്ട പെൺകുട്ടിയും പോക്‌സോ കേസ് ഇരയുമായ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച എഎസ്‌ഐയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നും ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥർക്ക് ചുമതല നൽകണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം ഡിജിപിക്ക് പരാതി നൽകി. കുറ്റാരോപിതന് മുൻകൂർ ജാമ്യം ലഭിക്കാൻ അറസ്റ്റ് വൈകിപ്പിക്കുകയാണെന്ന് ആദിവാസി സംഘടനകളും ആരോപിച്ചു

കേസിൽ എഎസ്ഐ ടി ജെ ബാബു ഇപ്പോഴും ഒളിവിലാണ്. എസ്എംഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ച് ദിവസങ്ങളായിട്ടും പ്രതിയെ പിടികൂടാനാകാതായതോടെയാണ് കുടുംബം ഡിജിപിക്ക് പരാതി നൽകിയത്. നിലവിലെ അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ആരോപിച്ചാണ് പരാതി.

പോക്‌സോ കേസ് ഇരയെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ അമ്പലവയൽ എ.എസ്.ഐ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. സംഘത്തിൽ ഉണ്ടായിരുന്ന എസ്ഐ സോബിൻ, വനിതാ പോലീസ് ഉദ്യോഗസ്ഥ പ്രജുഷ എന്നിവർക്കെതിരെയും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. പൊലീസിന്റെ മെല്ലെപ്പോക്ക് തുടരുകയാണെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് ആദിവാസി സംഘടനകളുടെ തീരുമാനം.

Related Tags :
Similar Posts