Kerala
ഇനിയും ഒരുപാട് തോറ്റാലും ശരി, ആരുടെ മുന്നിലും കീഴ്പ്പെടാനില്ല; ഒളിയമ്പുമായി ആര്യാടൻ ഷൗക്കത്ത്
Kerala

'ഇനിയും ഒരുപാട് തോറ്റാലും ശരി, ആരുടെ മുന്നിലും കീഴ്പ്പെടാനില്ല'; ഒളിയമ്പുമായി ആര്യാടൻ ഷൗക്കത്ത്

ijas
|
14 April 2021 4:06 PM GMT

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി മലപ്പുറം മുന്‍ ഡി.സി.സി പ്രസിഡന്‍റ് ആര്യാടൻ ഷൗക്കത്ത്. പദവികൾക്ക് വേണ്ടി മതേതര മൂല്യങ്ങൾ അടിയറവ് വെക്കില്ലെന്നും, ആരുടെ മുന്നിലും കീഴ്പ്പെടാനില്ലെന്നും ആര്യാടൻ ഷൗക്കത്ത് ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. ഡി.സി.സി അധ്യക്ഷൻ വി.വി പ്രകാശ് നിലമ്പൂരിൽ സ്ഥാനാർഥിയായതിനെ തുടർന്ന് ആര്യാടൻ ഷൗക്കത്തിന് ഡി.സി.സിയുടെ താൽക്കാലിക ചുമതല നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഡി.സി.സി അധ്യക്ഷന്‍റെ ചുമതല വി.വി പ്രകാശ് തന്നെ തിരികെ ഏറ്റെടുക്കുകയും ചെയ്തു. 20 ദിവസം മാത്രമാണ് ആര്യാടൻ ഷൗക്കത്തിന് ഡിസിസി അധ്യക്ഷന്‍റെ ചുമതല ലഭിച്ചത്. ഇതിനെതിരെയുള്ള ആര്യാടന്‍ ഷൗക്കത്തിന്‍റെ പരോക്ഷ വിമര്‍ശനമാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റെന്നാണ് വിലയിരുത്തല്‍.

ആര്യാടന്‍ ഷൗക്കത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

പിന്നില്‍ നിന്നും കഠാരയിറക്കി കീഴ്പ്പെടുത്തി കഴിവ്കെട്ട യോദ്ധാവെന്ന് മുദ്രകുത്താം. പദവികളുടെ പടി വാതിലടച്ച് പുറത്ത് നിര്‍ത്താം. പദവികള്‍ക്ക് വേണ്ടി മതേതര മൂല്യങ്ങള്‍ പണയം വെച്ച്, മതാത്മക രാഷ്ട്രീയത്തിന്‍റെ ഉപജാപങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയുന്നവര്‍ അറിയുക. ഇനിയും ഒരുപാട് തോറ്റാലും ശരി, നാടിന്‍റെ മോചനം സാധ്യമാക്കിയ ദേശീയ കുലത്തിന്‍റെ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്പ്പെടാനില്ല. ഇനിയും നടക്കാനേറെയുണ്ട്. ഒട്ടേറെ സൂര്യോദയങ്ങള്‍ കാണാനുണ്ട്.

Posted by Aryadan Shoukath on Wednesday, April 14, 2021




Related Tags :
Similar Posts