Kerala
Kerala
തൃശൂരിൽ മഴ തുടരുന്നതിനിടെ ആമ്പല്ലൂർ ഭാഗത്ത് നേരിയ ഭൂചലനം
|5 July 2023 6:06 AM GMT
ഭൂമിക്കടിയിൽ നിന്നും നേരിയ മുഴക്കം കേട്ടതായി നാട്ടുകാർ പറഞ്ഞു
തൃശൂര്‍: തൃശൂരിൽ ഭൂചലനം അനുഭപ്പെട്ടതായി നാട്ടുകാർ. കല്ലൂര്, ആമ്പല്ലൂർ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ നിന്നും നേരിയ മുഴക്കം കേട്ടതായി നാട്ടുകാർ പറഞ്ഞു. ഇന്ന് രാവിലെ 8.15 ഓടു കൂടിയാണ് രണ്ട് സെക്കന്റുകൾ നീണ്ടുനിന്ന ഭൂചലനമുണ്ടായത്. നാട്ടുകാർ ആശങ്കയറിച്ചതിന്റെ അടിസ്ഥാനത്തിൽ കളക്ടർ വി.ആർ കൃഷ്ണയ്യ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു.
റിക്ടർ സ്‌കെയിലിൽ മൂന്നിൽ താഴെയുള്ള ചലനങ്ങൾ രേഖപ്പെടുത്താൻ കഴിയില്ലെന്നും അത്തരത്തിലൊന്നാകാം പ്രദേശത്ത് അനുഭവപ്പെട്ടതെന്നും കളക്ടർ പറഞ്ഞു. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.