Kerala
മാധ്യമം നിരോധനമാവശ്യപ്പെട്ട കെ.ടി ജലീലിനെ ന്യായീകരിച്ച് പുകസ
Kerala

'മാധ്യമം' നിരോധനമാവശ്യപ്പെട്ട കെ.ടി ജലീലിനെ ന്യായീകരിച്ച് പുകസ

Web Desk
|
21 July 2022 3:47 PM GMT

ഗൾഫ് മാധ്യമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ യുഎഇ കോൺസുൽ ജനറലിന്‌ നേരിട്ട് കത്തെഴുതിയെന്നാണ് ഇന്ന് സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ വെളിപ്പെടുത്തിയത്.

കോഴിക്കോട്: 'മാധ്യമം' പത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇ കോൺസുൽ ജനറലിന് കത്തെഴുതിയ കെ.ടി ജലീൽ എംഎൽഎയെ ന്യായീകരിച്ച് പുരോഗമന കലാ സാഹിത്യ സംഘം. പുകസ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീലിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. ഗൾഫ് മാധ്യമത്തിനെതിരെ കൃത്യമായി ആക്ട് ചെയ്ത ഡോ. കെ.ടി ജലീലിന് അഭിവാദ്യങ്ങൾ എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

''ഗൾഫ് മലയാളികളുടെ കഞ്ഞിയിൽ മണ്ണുവാരിയിടാനുള്ള പണിയാണ് 'ഗൾഫ് മാധ്യമം' എന്ന പത്രം അന്നു ചെയ്തത്. അന്ന് കൃത്യമായി ആക്ട് ചെയ്ത ഡോ. കെ.ടി ജലീലിന് അഭിവാദ്യങ്ങൾ''-അശോകൻ ചരുവിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഗൾഫ്‌ മലയാളികളുടെ കഞ്ഞിയിൽ മണ്ണുവാരിയിടാനുള്ള പണിയാണ് "ഗൾഫ് മാധ്യമം" എന്ന പത്രം അന്നു ചെയ്തത്.

അന്ന് കൃത്യമായി ആക്ട് ചെയ്ത ഡോ.കെ.ടി.ജലീലിന് അഭിവാദ്യങ്ങൾ.

Posted by Asokan Charuvil on Thursday, July 21, 2022

ഗൾഫ് മാധ്യമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ യുഎഇ കോൺസുൽ ജനറലിന്‌ നേരിട്ട് കത്തെഴുതിയെന്നാണ് ഇന്ന് സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ വെളിപ്പെടുത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്‌ന ആരോപിച്ചു.

വൈകീട്ട് ജലീൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മാധ്യമത്തിനെതിരെ കത്തെഴുതിയ കാര്യം സ്ഥിരീകരിച്ചു. കോവിഡ് കാലത്ത് ഗൾഫിൽ മരിച്ച പ്രവാസികളുടെ ഫോട്ടോവെച്ച് മാധ്യമം പ്രസിദ്ധീകരിച്ച ഫീച്ചറാണ് കത്തെഴുതാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ നിജസ്ഥിതി അറിയാനാണ് കത്തെഴുതിയതെന്നും നിരോധനം ആവശ്യപ്പെട്ടിട്ടില്ലെന്നും ജലീൽ വ്യക്തമാക്കി. ഒരു മന്ത്രി കോൺസുൽ ജനറലിന് നേരിട്ട് കത്തെഴുതിയത് പ്രോട്ടോക്കോൾ ലംഘനമല്ലേ എന്ന ചോദ്യത്തിന് പ്രോട്ടോക്കോൾ ലംഘിച്ചാൽ എന്താണ് കുഴപ്പമെന്നായിരുന്നു ജലീലിന്റെ ചോദ്യം.

Similar Posts