Kerala
AsianetNewsfakevideocase, AsianetNewsexecutiveeditorSindhuSooryakumar, ShahjahanKaliyath, NaufalbinYusuf, AsianetNewscaseanticipatorybail
Kerala

വ്യാജ വിഡിയോ കേസ്: ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്ക് മുൻകൂർ ജാമ്യം

Web Desk
|
18 March 2023 8:01 AM GMT

സിന്ധു സൂര്യകുമാർ, ഷാജഹാൻ കാളിയത്ത്, നൗഫൽ ബിൻ യൂസഫ് അടക്കം നാലുപേർക്കാണ് ജാമ്യം ലഭിച്ചത്

കോഴിക്കോട്: വ്യാജ വിഡിയോ കേസിൽ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡന്റ് എഡിറ്റർ ഷാജഹാൻ കാളിയത്ത്, റിപ്പോർട്ടർ നൗഫൽ ബിൻ യൂസുഫ്, മറ്റൊരു ജീവനക്കാരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

കോഴിക്കോട് അഡിഷനൽ ജില്ലാ സെഷൻസ് കോടതിയാണ് ഇവരുടെ മുൻകൂർ ജാമ്യഹരജി പരിഗണിച്ചത്. 2022 നവംബർ 10ന് ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വാർത്തയിൽ 14കാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്ന കേസാണ് ഇവർക്കെതിരെയുള്ളത്. പി.വി അൻവർ എം.എൽ.എയുടെ പരാതിയിൽ വെള്ളയിൽ പൊലീസാണ് കേസെടുത്തത്.

പോക്‌സോയിലെ 19, 21 വകുപ്പുകൾ പ്രകാരവും വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗുഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായെന്ന് അറിഞ്ഞിട്ടും അത് മറച്ചുവച്ചെന്നതാണ് പോക്‌സോ കേസ്. കേസെടുത്തതിനു പിന്നാലെ ഏഷ്യാനെറ്റിന്റെ കോഴിക്കോട് റീജ്യനൽ ഓഫീസിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

Summary: Asianet News Executive Editor Sindhu Sooryakumar, Resident Editor Shahjahan Kaliyath and Reporter Naufal Bin Yusuf granted anticipatory bail in fake video case

Similar Posts