Kerala
Asked for money for eating; Hotel staff brutally assaulted, Latest news malayalam ഭക്ഷണം കഴിച്ചതിൻ്റെ പണം ചോദിച്ചു; ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദനം
Kerala

ഭക്ഷണം കഴിച്ചതിൻ്റെ പണം ചോദിച്ചു; ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദനം

Web Desk
|
6 Aug 2024 1:31 PM GMT

തിരുവനന്തപുരത്താണ് സംഭവം

തിരുവനന്തപുരം: ഭക്ഷണം കഴിച്ചതിൻ്റെ പണം ചോദിച്ചതിന് ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദനം. പണം ചോദിച്ചതിനെതുടർന്ന് പ്രകോപിതരായ രണ്ടം​ഗ സംഘം ഹോട്ടൽ ജീവനക്കാരായ രണ്ടുപേരെ ആക്രമിക്കുകയായിരുന്നു. ‌തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം ചാലക്കുഴി റോഡിൽ പ്രവർത്തിക്കുന്ന പാർക്ക് ഹോട്ടലിലെ ജീവനക്കാർക്കാണ് മർ​ദനമേറ്റത്.

അക്രമിസംഘത്തിലെ ഒരാൾ ഹോട്ടലിലെ അടുക്കളഭാ​ഗത്തെത്തി ജീവനക്കാരിലൊരാളെ മർദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച മറ്റൊരു ജീവനക്കാരനേയും ഇയാൾ മർ​ദിച്ചു. പിന്നീട് അക്രമിസംഘത്തിലെ രണ്ടാമനെത്തി ഇരുവരേയും വീണ്ടും മർദിച്ചു. ഇവർക്കെതിരെ ഹോട്ടൽ അധിക്യതർ പൊലീസിൽ പരാതി നൽകി.

Similar Posts