നിയമസഭ കയ്യാങ്കളിക്കേസ്; സുപ്രിം കോടതി വിധി സര്‍ക്കാരിന് നിര്‍ണായകം
|സുപ്രിം കോടതി കടുത്ത പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയാല്‍ നിയമസഭയിലും സര്‍ക്കാര്‍ പ്രതിരോധത്തിലാവും
നിയമസഭ കയ്യാങ്കളിക്കേസിലെ സുപ്രിം കോടതി വിധി സംസ്ഥാനസര്‍ക്കാരിന് നിര്‍ണായകം. സര്‍ക്കാര്‍ അപ്പീല്‍ തള്ളിയാല്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ വിചാരണ നേരിടേണ്ടി വരും.സുപ്രിം കോടതി കടുത്ത പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയാല്‍ നിയമസഭയിലും സര്‍ക്കാര്‍ പ്രതിരോധത്തിലാവും.
ബാർ കോഴ വിവാദം കത്തി നിൽക്കെയാണ് 2015 മാർച്ച് 13ന് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലാഹലം നിയസമഭയിൽ അരങ്ങേറിയത്.മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ഇടത് പക്ഷം നടത്തിയ പ്രതിഷേധങ്ങളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായ ഭാഷയില്‍ സുപ്രിം കോടതി വിമര്‍ശിച്ചത്.നിലവില്‍ മന്ത്രിയായി വി. ശിവന്‍കുട്ടി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന കീഴ്കോടതി വിധിക്കെതിരെ നല്കിയ അപ്പീല്‍ ഹൈക്കോടതിയും തള്ളിയതോടെയാണ് സര്‍ക്കാര്‍ പരമോന്നത നീതിപീഠത്തെ സമീപിച്ചത്. എന്നാല്‍ കേസിലെ വാദം നടക്കുന്നതിനിടെ കോടതി ഉന്നയിച്ച പരാമര്‍ശങ്ങള്‍ സര്‍ക്കാരിന് ഒട്ടും ആശ്വാസം നല്‍കുന്നതല്ല. അതുകൊണ്ട് തന്നെ പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രിം കോടതി വിധിച്ചാല്‍ സര്‍ക്കാരിനും ഇടത് മുന്നണിക്കും വലിയ തിരിച്ചടിയാവും.പ്രത്യേകിച്ച് നിയമസഭ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍. കേസില്‍ പ്രതിയായ വി. ശിവന്‍കുട്ടി നിലവില്‍ മന്ത്രിയായിരിക്കുന്നതാണ് എല്‍.ഡി.എഫിന് വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്.കോടതി വിധി എതിരായാല്‍ വി.ശിവന്‍കുട്ടിയെ ലക്ഷ്യം വച്ചായിരിക്കും പ്രതിപക്ഷനീക്കം.
മാത്രമല്ല നിയമസഭയില്‍ വരുത്തിയ നഷ്ടങ്ങള്‍ക്ക് അന്നത്തെ എം.എല്‍.എമാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണെന്നതടക്കമുള്ള ആവശ്യങ്ങളും ഉയര്‍ന്ന് വരും. കെ.എം മാണി അഴിമതിക്കാരനാണെന്ന സര്‍ക്കാരിന്റെ വാദത്തിലെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് പിന്നാലെ എം.എല്‍.എമാര്‍ വിചാരണ നേരിടണമെന്ന വിധി കൂടി വന്നാല്‍ അതിനെ എങ്ങനെ നേരിടണമെന്ന ചര്‍ച്ച മുന്നണിക്കുള്ളിലും ആരംഭിച്ചിട്ടുണ്ട്.