Kerala
എ.കെ.ജി സെന്റർ അക്രമിച്ച പ്രതിയെ എന്തുകൊണ്ട് പൊലീസ് പിന്തുടർന്നില്ല? അടിയന്തരപ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം
Kerala

'എ.കെ.ജി സെന്റർ അക്രമിച്ച പ്രതിയെ എന്തുകൊണ്ട് പൊലീസ് പിന്തുടർന്നില്ല? അടിയന്തരപ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം

Web Desk
|
4 July 2022 7:53 AM GMT

പിസി വിണുനാഥാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. ഭരണപ്രതിപക്ഷത്തു നിന്നായി 12 അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് സഭ ചര്‍ച്ച ചെയ്യുന്നു. പിസി വിണുനാഥാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. ഭരണപ്രതിപക്ഷത്തു നിന്നായി 12 അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. 2 മണിക്കൂറാണ് ചര്‍ച്ച. മുഖ്യമന്ത്രി ചര്‍ച്ചക്ക് മറുപടി പറയും.

എ.കെ.ജി സെന്ററിലുണ്ടായത് നാനോ ഭീകരാക്രമണമാണെന്ന് പിസി വിഷ്ണുനാഥ് അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. മൂന്നു കല്ലുകൾ മാത്രം പൊടിഞ്ഞുപോകുന്ന നാനോ ഭീകരാക്രമണം. ആക്രമണമുണ്ടായ സമയത്ത് പൊലീസുകാരെ മാറ്റിയെന്നും വിഷ്ണുനാഥ് പറഞ്ഞു.

'സ്കൂട്ടറിൽ പോയ അക്രമിയെ പിടിച്ചില്ല.പിടിക്കാൻ വയര്‍ലസ് പോലും ഉപയോഗിച്ചില്ല.സിസിടിവി പരിശോധിക്കാൻ പൊലീസ് കാണിച്ചത് ദുരൂഹമായ മെല്ലെ പോക്ക്.ഏതെങ്കിലും നിരപരാധിയുടെ തലയിൽ കെട്ടിവച്ച് തടിയൂരാൻ ശ്രമിക്കുന്നു.ഫേസ്ബുക്ക് പോസ്റ്റിട്ട നിരപരാധിയെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചു.കെപിസിസി ഓഫീസ് ആക്രമിച്ചപ്പോഴോ പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് പോസ്റ്റിട്ടപ്പോൾ എന്ത് ചെയ്തു?ഇപി ജയരാജന് എവിടെ നിന്നാണ് എകെജി സെന്‍റര്‍ ആക്രമിച്ചത് കോൺഗ്രസുകാരാണെന്ന് വിവരം കിട്ടിയത് .ഇപിയെ ചോദ്യം ചെയ്യാത്തതെന്ത്- വിഷ്ണുനാഥ് പറഞ്ഞു.

Related Tags :
Similar Posts