Kerala
Kerala
സർവകലാശാല ഭേദഗതി ബിൽ നിയമസഭ ഇന്ന് പാസാക്കും; എതിർക്കാൻ പ്രതിപക്ഷം
|13 Dec 2022 1:14 AM GMT
സർവകലാശാല ഭേദഗതി ബിൽ പാസാക്കി സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള സർവകലാശാല ഭേദഗതി ബിൽ ഇന്ന് നിയമ സഭ പാസാക്കും. സബ്ജക്ട് കമ്മിറ്റി പരിഗണനയ്ക്കു ശേഷമാണ് ബിൽ ഇന്ന് വീണ്ടും സഭയിൽ എത്തുന്നത്. ബില്ലിനെ പ്രതിപക്ഷം എതിർക്കും. സർവകലാശാല ഭേദഗതി ബിൽ പാസാക്കി സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും.
സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുകയാണ് ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഭരണഘടനയിൽ പറയാത്ത ഉത്തരവാദിത്തത്തിൽ നിന്ന് ഗവർണറെ ഒഴിവാക്കാനാണ് നിയമനിർമാണം എന്ന് സർക്കാർ വിശദീകരിക്കുന്നു. ഗവർണർക്ക് പകരം വിദ്യാഭ്യാസരംഗത്തെ പ്രഗൽഭരെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിയമിക്കാനാണ് പദ്ധതി. ഒരേ സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലറാകും ഉണ്ടാവുക.