Kerala
Arikomban, cement bridge, elephent, wild elephent
Kerala

അരിക്കൊമ്പൻ സിമന്‍റ് പാലത്തിൽ; ഒപ്പം രണ്ട് ആനകളും

Web Desk
|
28 April 2023 1:39 AM GMT

വനംവകുപ്പിന്റെ നേതൃത്വത്തിൽ 150 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്

ഇടുക്കി: ഇടുക്കിയിൽ അരിക്കൊമ്പനെ ട്രാക്ക് ചെയ്തു. സിമന്‍റ് പാലത്തിൽ വച്ചാണ് അരിക്കൊമ്പനെ ട്രാക്ക് ചെയ്തത്. അരിക്കൊമ്പനൊപ്പം മറ്റ് രണ്ട് ആനകള്‍ കൂടിയുണ്ട്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിൽ 150 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. സൂര്യൻ ഉദിക്കുമ്പോൾ വെടിവെക്കാനാവുമെന്ന് സിസിഎഫ് ആർഎസ് അരുൺ മീഡിയവണിനോട് പറഞ്ഞു. വനം വകുപ്പ് സജ്ജമെന്നു സി സി എഫ് ആർ എസ് അരുൺ.

11 മണിയോടെ ആനയെ ലോറിയിൽ കയറ്റാനാകും എന്നാണ് പ്രതീക്ഷീക്കുന്നത്. മയക്കുവെടി വച്ചാൽ 4 മണിക്കൂർ സമയം കൊണ്ട് വാഹനത്തിലേക്ക് ആനയെ കയറ്റും. ആനയെ മാറ്റുന്ന സ്ഥലം നിലവിൽ എവിടെ എന്ന് അറിയിച്ചിട്ടില്ല. ആനയെ വാഹനത്തിൽ കയറ്റാനായാൽ സ്ഥലം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മയക്കുവെടിവെച്ച് ആനയെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലോ അഗസ്ത്യാർകൂട വനമേഖലയിലോ വിടാനാണ് തീരുമാനം. അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക്ഡ്രിൽ ഇന്നലെ പൂർത്തിയായിരുന്നു. ഇതിന് മുൻപ് അഞ്ച് തവണ അരിക്കൊമ്പനെ മയക്കുവെടി വെച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. ഇതുവരെ ഏഴ് വീടുകളും മൂന്ന് കടകളും റേഷൻകടയും ക്യഷിയും അരിക്കൊമ്പൻ നശിപ്പിച്ചിരുന്നു.

Similar Posts