Kerala
അഞ്ച് മണിക്കൂർ നീണ്ട ഒറ്റയാൻ പോരാട്ടം; അതിരപ്പിള്ളിയിൽ ഒഴുക്കിൽപ്പെട്ട കാട്ടാന കരകയറി
Kerala

അഞ്ച് മണിക്കൂർ നീണ്ട 'ഒറ്റയാൻ' പോരാട്ടം; അതിരപ്പിള്ളിയിൽ ഒഴുക്കിൽപ്പെട്ട കാട്ടാന കരകയറി

Web Desk
|
2 Aug 2022 5:24 AM GMT

അതിരപ്പള്ളിയിലേക്ക് പോകുന്ന പിള്ളപ്പാറ മേഖലയിലാണ് കാട്ടാന ഒഴുക്കിൽപ്പെട്ടത്

തൃശ്ശൂർ: ചാലക്കുടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട കാട്ടാന കരയ്ക്ക് കയറി. അഞ്ചുമണിക്കൂറോളം കുത്തിയൊഴുകുന്ന വെള്ളത്തിൽ പിടിച്ചുനിന്നാണ് കാട്ടാന കരയ്ക്ക് കയറിയത്. രാവിലെ 10.30 ഓടെയാണ് ആന മറുകരയിലേക്ക് കയറിപ്പോയത്. പുലർച്ചെ അഞ്ച് മണിക്കാണ് മുതല്‍ ആന വെള്ളത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏതാണ്ട് 50 മീറ്റര്‍ അധികം ആന താഴേക്ക് ഒഴുകി പോയിരുന്നു. അവിടെ നിന്ന് ഒരു മരത്തിലിടിച്ച് ആന നിൽക്കുകയായിരുന്നു. ആനയുടെ ശരീരമാസകലം പാറ കൊണ്ട് മുറിഞ്ഞ അവസ്ഥയിലാണ്.

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. അതിരപ്പള്ളിയിലേക്ക് പോകുന്ന പിള്ളപ്പാറ മേഖലയിലാണ് കാട്ടാന ഒഴുക്കിൽപ്പെട്ടത്. കനത്ത ഒഴുക്കായതിനാൽ ആനയെ രക്ഷപ്പെടുത്താൻ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്‌സുമെല്ലാം സ്ഥലത്ത് എത്തിയിരുന്നെങ്കിലും രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. ക്ഷീണം കൊണ്ട് ആന തളർന്നു വീഴുമോ, ആനയ്ക്ക് രക്ഷപ്പെടാൻ കഴിയുമോ തുടങ്ങിയ ആശങ്കകൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നു. ആനയുടെ ശരീരമാസകലം പാറ കൊണ്ട് മുറിഞ്ഞ ഒരു അവസ്ഥയിലായിരുന്നു.എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് ആന സ്വയം കരയ്ക്ക് കയറിപ്പോയത്.

Similar Posts