തൃശൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിൽ കയറി യുവാവിന്റെ ആക്രമണം
|തന്റെ പേരിലുള്ള കേസുകൾ ഒത്തുതീർപ്പാക്കാൻ സഹായിച്ചില്ല എന്നതിന്റെ പേരിലായിരുന്നു ആക്രമണം
തൃശൂർ: കൊരട്ടിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിൽ കയറി യുവാവിന്റെ ആക്രമണം. ബ്രാഞ്ച് സെക്രട്ടറിയായ സിന്ധു ജയരാജിന്റെ വീട്ടിലാണ് വെട്ടുകത്തിയുമായെത്തിയ യുവാവ് പരാക്രമം നടത്തിയത്. തനിക്കെതിരായ കേസുകൾ ഒത്തുതീർപ്പാക്കാൻ സിന്ധു ശ്രമിച്ചില്ലെന്നാരോപിച്ചായിരുന്നു ആക്രമണം.
രാത്രിയോടെ വീട്ടിൽ അതിക്രമിച്ചെത്തിയ അശ്വിൻ എന്ന യുവാവാണ് ആക്രമണം നടത്തിയത്. വെട്ടുകത്തിയുമായി എത്തിയ അശ്വിൻ സിന്ധുവിന്റെ വാഹനവും വീടിന്റെ ജനൽ ചില്ലയും അടിച്ച് തകർത്തു. ഈ സമയം സിന്ധുവും മകന്റെ കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തലനാരിഴക്കാണ് സിന്ധു പരിക്കേൽക്കാതെ രക്ഷക്കെട്ടത്.
സിന്ധുവിന്റെ പരാതിയെ തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ലഹരിക്കടിമയാണെന്നാണ് പോലീസ് പറയുന്നത്.
തന്റെ പേരിലുള്ള കേസുകൾ ഒതുക്കി തീർക്കാൻ സിന്ധു സഹായിച്ചില്ല എന്നതിന്റെ പേരിലായിരുന്നു ആക്രമണം. മഹിളാ അസോസിയേഷൻ നേതാവും കൊരട്ടി ഗ്രാമപഞ്ചായത്ത് മുൻ വാർഡ് അംഗവും കൂടിയാണ് സിന്ധു.