Kerala
Maharajas College, Ernakulam
Kerala

മഹാരാജാസിൽ ഫ്രറ്റേണിറ്റി-കെ.എസ്.യു പ്രവർത്തകരെ അക്രമിച്ച കേസ്: രണ്ട് എസ്.എഫ്.ഐക്കാർ അറസ്റ്റിൽ

Web Desk
|
21 Jan 2024 4:02 AM GMT

എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് പിടിയിലായത്

എറണാകുളം: മഹാരാജാസ് കോളജിൽ ഫ്രറ്റേണിറ്റി-കെ.എസ്.യു പ്രവർത്തകരെ അക്രമിച്ച കേസിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് പിടിയിലായത്. കലൂരില്‍ നിന്നാണ് ഇവരെ അറസ്റ്റിലായത്.

മഹാരാജാസ് കോളജ് സംഘർഷത്തിന് ശേഷം ആശുപത്രിയിലെത്തിയ കെ.എസ്.യു- ഫ്രറ്റേണിറ്റി പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചിരുന്നു. ആശുപത്രിക്കുള്ളിൽ അക്രമം നടത്തിയതിനും പൊലീസ് ഇരുവർക്കുമെതിരെയും കേസ് എടുത്തിട്ടുണ്ട്.

ഇന്ന് ഉച്ചയോടെ ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഇതോടെ കൂടി മഹാരാജാസിലെ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് പെരായാണ് പൊലീസ് അസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ കെ.എസ്.യു പ്രവർത്തകനെ പൊലീസ് ആറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ ആദ്യ അറസ്റ്റായിരുന്നു ഇത്.

അതേസമയം കോളജിന് പുറത്തും ആശുപത്രിയിലും ആംബുലൻസിലും അക്രമിക്കപ്പെട്ട ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവർത്തകൻ ബിലാലിനെ വിദഗ്ധ ചികിത്സക്ക് ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചു. ഐ.സി.യുവിൽ കഴിയുന്ന ബിലാലിന്‍റെ ദേഹമാസകലം കത്തികൊണ്ടുള്ള മുറിവും തോളെല്ലിന് പൊട്ടലും നെഞ്ചിന് മുറിവുമുണ്ട്. മഹാരാജാസിലെ അക്രമത്തിനെതിരെ സിറ്റി പൊലീസ് കമീഷണർക്ക് ഫ്രറ്റേണിറ്റി പരാതി നൽകിയിരുന്നു. സംഘടനയുടെ നേതൃത്വത്തിൽ എറണാകുളം വഞ്ചിസ്ക്വയറിൽനിന്ന് കോളജിലേക്ക് പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.


Similar Posts