അട്ടപ്പാടി മധു വധക്കേസ്; കെ. പി സതീശന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവെച്ചു
|സതീശനെ മാറ്റണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച സീനിയര്‍ അഭിഭാഷകന്‍ കെ.പി സതീശന്‍ സ്ഥാനം രാജിവച്ചു. സതീശന്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു.സതീശനെ മാറ്റണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു.
കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സീനിയര്‍ അഭിഭാഷകനായ അഡ്വ. കെപി സതീശനെയും അഡീഷനല്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. പിവി ജീവേഷിനെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു. നിയമനത്തിനെതിരെ കഴിഞ്ഞ ദിവസം മധുവിന്റെ അമ്മ സങ്കട ഹരജി നൽകിയിരുന്നു. കെ.പി സതീശനെ നിയമിച്ച സർക്കാർ വിജ്ഞാപനം പുനഃപരിശോധിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹരജി. ചീഫ് ജസ്റ്റിസ് പ്രശ്‌നത്തിൽ ഇടപെടണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. മധുവിന്റെ കുടുംബത്തോട് കൂടിയാലോചന നടത്താതെയാണ് സെപ്ഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചെന്നാണ് മധുവിന്റെ അമ്മയുടെ പ്രധാന ആരോപണം. ഇമെയിൽ വഴിയാണ് ഹരജി സമർപ്പിച്ചത്.