Kerala
അട്ടപ്പാടി മധുവധക്കേസ്: 11 പ്രതികൾക്കും ജാമ്യമില്ല, വിചാരണക്കോടതി ഉത്തരവ് ശരിവച്ച് ഹൈക്കോടതി
Kerala

അട്ടപ്പാടി മധുവധക്കേസ്: 11 പ്രതികൾക്കും ജാമ്യമില്ല, വിചാരണക്കോടതി ഉത്തരവ് ശരിവച്ച് ഹൈക്കോടതി

Web Desk
|
19 Sep 2022 9:44 AM GMT

12 പ്രതികളാണ് വിചാരണ കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്

മണ്ണാർക്കാട്: അട്ടപ്പാടി മധുവധക്കേസിൽ 11 പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 11 ആം പ്രതി അബ്ദുൽ കരീമിന് മാത്രം ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റേതാണ് വിധി.

മരയ്ക്കാർ,അനീഷ്,ഷംസുദ്ദീൻ,ബിജു,സിദ്ദിഖ് തുടങ്ങി 12 പ്രതികളാണ് വിചാരണ കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് കേസിൽ ഒരു സാക്ഷി കൂടി കൂറുമാറിയിരുന്നു. 46ാം സാക്ഷി ലത്തീഫ് ആണ് കൂറുമാറിയത്. സംഭവം നടക്കുമ്പോൾ മുക്കാലിയിൽ പോയിട്ടില്ലെന്നും ഒന്നും കണ്ടിട്ടില്ലെന്നും ലത്തീഫ് കോടതിയിൽ പറഞ്ഞു.

കേസിൽ ഇരുവരെ 22 സാക്ഷികളാണ് കൂറുമാറിയത്. 44 ആം സാക്ഷി ഉമ്മറും 45 ആം സാക്ഷി മനുവും നേരത്തെ നൽകിയ മൊഴിയിൽ ഉറച്ച് നിന്നു.ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് മധുവിന്റെ കുടുംബം പ്രതികരിച്ചു. കോടതി നടപടികൾ ചിത്രീകരിക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി വിചാരണക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

Similar Posts