Kerala
ജയരാജന്റെ പേരിൽ വധശ്രമത്തിന് കേസെടുക്കണം: രമേശ് ചെന്നിത്തല
Kerala

ജയരാജന്റെ പേരിൽ വധശ്രമത്തിന് കേസെടുക്കണം: രമേശ് ചെന്നിത്തല

Web Desk
|
14 Jun 2022 6:01 AM GMT

'വിമാനത്തിലെ പ്രതിഷേധം നേതൃത്വം അറിഞ്ഞു കൊണ്ടല്ല'

തിരുവനന്തപുരം: സ്വർണക്കടത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാൻ ശ്രമമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല. അക്രമം തങ്ങളുടെ ശൈലി അല്ലന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

'ഗാന്ധി പ്രതിമ സി.പി.എം പ്രവർത്തകർ തകർത്തു. പിണറായി വിജയൻ സ്വർണക്കടത്ത് നടത്തിയതിന് ഗാന്ധി പ്രതിമ എന്ത് ചെയ്തു. ഇ.പി ജയരാജൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ ആണോ ? വിമാനത്തിൽ ഉണ്ടായ സംഭവത്തിന് കാരണം ഇ.പി ജയരാജനാണ്. ഇ.പിക്കെതിരെ കേസ് എടുക്കണം.ജയരാജൻ എന്തിനാണ് കായികപരമായി നേരിട്ടതെന്നും അദ്ദേഹം ചോദിച്ചു.

'യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി നേരിടട്ടെ. സമാധാനപരമായി കരിങ്കൊടി പ്രതിഷേധമാണ് നടന്നത്. ഏകാധിപത്യ രീതി കേരളത്തിൽ അനുവദിക്കില്ല. ജയരാജന്റെ പേരിൽ വധശ്രമത്തിന് കേസെടുക്കണം. കെ.പി.സി.സി ഓഫീസ് തകർക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. വിമാനത്തിലെ പ്രതിഷേധം നേതൃത്വം അറിഞ്ഞു കൊണ്ടല്ലെന്നും ചെന്നിത്തല പറഞ്ഞു.

Similar Posts