Kerala
പെരുമ്പാവൂരിൽ വീട്ടിൽകയറി കൊലപാതക ശ്രമം; പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
Kerala

പെരുമ്പാവൂരിൽ വീട്ടിൽകയറി കൊലപാതക ശ്രമം; പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
5 Sep 2023 10:13 AM GMT

രായമംഗലം സ്വദേശി ഔസേഫ്, ഭാര്യ ചിന്നമ്മ പേരമകൾ അൽക്ക എന്നിവർക്കാണ് വെട്ടേറ്റത്

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വീട്ടിൽ കയറി മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ മരിച്ച നിലയിൽ കണ്ടെത്തി. എല്‍ദോസ് എന്ന ബേസിലിനെ ഇരിങ്ങോളിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ രായമംഗലം സ്വദേശി ഔസേഫ്, ഭാര്യ ചിന്നമ്മ, പേരമകൾ അൽക്ക എന്നിവർക്കാണ് വെട്ടേറ്റത്.

മാരകായുധവുമായാണ് പ്രതി വീട്ടിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ അൽക്കയെ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിനും തലക്കും പുറം ഭാഗത്തുമാണ് അല്‍ക്കക്ക് വെട്ടേട്ടത്. അല്‍ക്കയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് തടഞ്ഞപ്പോഴാണ് ഔസേഫിനും ചിന്നമ്മക്കും പരിക്കേറ്റതെന്നാണ് വിവരം. ഔസേഫിനെയും ഭാര്യ ചിന്നമ്മയെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അല്‍ക്കയെ എല്‍ദോസ് നേരത്തെ ശല്യം ചെയ്തിരുന്നെന്നും പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അതേസമയം, വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ആക്രമണത്തിനുള്ള കാരണം വ്യക്തമാകുവെന്നും പൊലീസ് അറിയിച്ചു.

Similar Posts