Kerala
തിരുവനന്തപുരത്ത് സി.ഐ.ടി.യു തൊഴിലാളിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: പ്രതികൾ പിടിയില്‍
Kerala

തിരുവനന്തപുരത്ത് സി.ഐ.ടി.യു തൊഴിലാളിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: പ്രതികൾ പിടിയില്‍

ijas
|
16 April 2022 1:14 AM GMT

ഏപ്രിൽ 11 ന് ആണ് ലഹരി ഉപയോഗം ചോദ്യം ചെയ്ത സി.ഐ.ടി.യു തൊഴിലാളിയായ സുൽഫിക്കറിന് വെട്ടേറ്റത്

തിരുവനന്തപുരം: വർക്കലയിൽ സി.ഐ.ടി.യു തൊഴിലാളിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയില്‍. ചെമ്മരുതി സ്വദേശികളായ ഹമീദ്, ദേവൻ, നടയറ സ്വദേശി ആഷിഖ് എന്നിവരാണ് പിടിയിലായത്.

ഏപ്രിൽ 11 ന് ആണ് ലഹരി ഉപയോഗം ചോദ്യം ചെയ്ത സി.ഐ.ടി.യു തൊഴിലാളിയായ സുൽഫിക്കറിന് വെട്ടേറ്റത്. അക്രമത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍‌ പോയിരുന്നു. ഹമീദിന്‍റെ വീട്ടിൽ മറ്റ് പ്രതികൾ സ്ഥിരമായി എത്തിയിരുന്നു. പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനാണ് സുല്‍ഫിക്കറിനെ പ്രതികള്‍ വെട്ടിയത്. ഒന്നാം പ്രതിയായ ഹമീദ് വീട്ടില്‍ നിന്ന് വാൾ എടുത്തു നൽകുകയും മുഖത്തും കഴുത്തും നോക്കി വെട്ടുകയുമായിരുന്നു. സുല്‍ഫിക്കറിന്‍റെ മുഖത്താണ് വെട്ടേറ്റത്. ആഴത്തിലുള്ള മുറിവില്‍ 25 സ്റ്റിച്ചുണ്ട്. ഹമീദിനെ കിളിമാനൂർ പൊങ്ങാനാട് ഭാഗത്തു നിന്നും മറ്റ് പ്രതികളെ കോട്ടയം പരുമലപള്ളിയുടെ ഭാഗത്തുനിന്നുമാണ് അറസ്റ്റ്‌ ചെയ്തത്.

ചാവടിമുക്ക് , മുട്ടപ്പലം പ്രദേശങ്ങളിൽ പൊലീസിന്‍റെയും എക്സൈസിന്‍റെയും കൃത്യമായ ഇടപെടൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മാർച്ച് 31 ന് രാത്രി ലഹരി ഉപയോഗത്തെക്കുറിച്ചു പരാതി നൽകിയ അനു എന്ന ചെറുപ്പക്കാരന്‍ ക്രൂരമായി മർദ്ദനമേറ്റതും ഈ പ്രദേശത്താണ്.

Attempted murder of CITU worker in Thiruvananthapuram: Defendants arrested

Similar Posts