Kerala
Attingal auto stand attacked by unknown persons.
Kerala

വാഹനമിടിച്ചത് ചോദ്യം ചെയ്തു; ഓട്ടോ സ്റ്റാൻഡിൽ ആഡംബര കാറിലെത്തിയവരുടെ ആക്രമണം

Web Desk
|
11 Aug 2023 5:20 AM GMT

ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോട് ചേർന്നാണ് സംഭവമുണ്ടായത്

തിരുവനന്തപുരം: ആറ്റിങ്ങൽ ഓട്ടോ സ്റ്റാൻഡിൽ അജ്ഞാതരുടെ ആക്രമണം. ഇന്ന് പുലർച്ചെ ഒരു മണിയോടെ നടന്ന സംഭവത്തിൽ അഞ്ച് ഓട്ടോറിക്ഷ തൊഴിലാളികൾക്ക് മർദനമേറ്റു. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോട് ചേർന്നാണ് സംഭവമുണ്ടായത്. ആഡംബര കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്.

കാറിലെത്തിയ സംഘം പൂർണ നഗ്നരായി പ്രദേശത്ത് മൂത്രമൊഴിക്കുകയും പിന്നീട് വാഹനമെടുത്ത് പോകവേ ഓട്ടോയിലിടിക്കുകയും ചെയ്തു. ഇത് ഓട്ടോ തൊഴിലാളികൾ ചോദ്യം ചെയ്തതോടെ വാക്ക് തർക്കമുണ്ടാകുകയും തുടർന്ന് കാറിലുള്ള ഹോക്കി സ്റ്റിക്കെടുത്ത് മർദിക്കുകയായിരുന്നു. ആക്രമണം നടത്തിയ ശേഷം പ്രതികൾ കൊല്ലം ഭാഗത്തേക്ക് പോയി.



Similar Posts