ആറ്റുകാൽ അയ്യപ്പനാശാരി കൊലക്കേസ്; 9 പ്രതികൾ കുറ്റക്കാർ, ഏഴ് പ്രതികളെ വെറുതെവിട്ടു
|പണം നല്‍കാതെ പൂക്കടയില്‍ നിന്ന് അത്തപ്പൂക്കളത്തിനായി പൂവെടുത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
തിരുവനന്തപുരം: ആറ്റുകാൽ അയ്യപ്പനാശാരി കൊലക്കേസിൽ ഒമ്പത് പ്രതികൾ കുറ്റക്കാരെന്ന് കോടതി. എട്ട് പ്രതികൾക്കെതിരെ വധശ്രമക്കുറ്റം തെളിഞ്ഞു. കേസിൽ ഏഴ് പ്രതികളെ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിവെറുതെവിട്ടു. 19 വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്.
2004 ലെ തിരുവോണ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പണം നല്‍കാതെ പൂക്കടയില്‍ നിന്ന് അത്തപ്പൂക്കളത്തിനായി പൂവെടുത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജേന്ദ്രൻ എന്നയാളിന്റെ കടയില്‍നിന്ന് കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകന് സതീഷും സുഹൃത്ത് രാജേഷുമാണ് പണം നൽകാതെ പൂക്കളെടുത്തത്.
തുടർന്ന് രാജേന്ദ്രനും മണക്കാട് ബലവാന് നഗര്‍ സ്വദേശി കടച്ചല് അനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സതീഷിന്റെ വീടുകയറി ആക്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് അയ്യപ്പനാശാരി കൊല്ലപ്പെട്ടത്. പ്രതികളുടെ ശിക്ഷ പിന്നീട് വിധിക്കും.