Kerala
ആറ്റുകാൽ പൊങ്കാല ചടങ്ങുകൾക്ക് തുടക്കം; പണ്ടാര അടുപ്പിൽ തീപകർന്നു
Kerala

ആറ്റുകാൽ പൊങ്കാല ചടങ്ങുകൾക്ക് തുടക്കം; പണ്ടാര അടുപ്പിൽ തീപകർന്നു

Web Desk
|
25 Feb 2024 5:16 AM GMT

ഭക്തജനങ്ങളുടെ തിരക്കലമര്‍ന്ന് തലസ്ഥാനം

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി. പത്തുമണിയോടെ പണ്ടാര അടുപ്പിൽ നിന്ന് തീ പകർന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.​ പ​ണ്ടാ​ര അ​ടു​പ്പി​ൽ​നി​ന്ന് ക​ത്തി​ക്കു​ന്ന ദീ​പ​ത്തില്‍ നിന്നാണ് കീ​ലോ​മീ​റ്റ​റു​ക​ളോ​ളം നി​ര​ക്കു​ന്ന അ​ടു​പ്പു​ക​ളി​ലേ​ക്ക് പ​കര്‍ന്നത്.

ശു​ദ്ധ​പു​ണ്യാ​ഹ​ത്തി​നു ശേ​ഷമാണ് ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ചത്. 10.30ന് ​സ​ഹ​മേ​ൽ​ശാ​ന്തി വ​ലി​യ തി​ട​പ്പ​ള്ളി​യി​ലേ​ക്കും ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശ​ത്തെ പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്കും തീ ​പ​ക​ര്‍ന്നു. ഇതിന് പിന്നാലെ ചെ​ണ്ട​മേ​ള​വും ക​രി​മ​രു​ന്ന് പ്ര​യോ​ഗം നടന്നു. ദൂരെയുള്ള ഭക്തര്‍ക്ക് പ്രത്യേക അറിയിപ്പും നല്‍കിയിരുന്നു.

പതിനായിരക്കണക്കിന് ഭക്തരാണ് നഗരത്തിന്റെ പല ഭാഗത്തും പൊങ്കാല അർപ്പിക്കുന്നത്. ഉച്ചക്ക് 2.30നാണ് പൊങ്കാല നിവേദിക്കുക. ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ നഗരത്തിന്റെ പല ഭാഗത്തും ഇഷ്ടിക നിരത്തി സ്ത്രീകള്‍ സ്ഥാനം ഉറപ്പിച്ചിരുന്നു.

ആറ്റുകാലമ്മയുടെ ദർശനത്തിനും പൊങ്കാല നിവേദ്യത്തിനുമായി പതിനായിരക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലിലേക്ക് ഒഴുകി എത്തുന്നത്. ദൂരപ്രദേശങ്ങളിൽ നിന്ന് എത്തിവരടക്കം രാത്രിതന്നെ എത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി സ്ഥലം പിടിച്ചിട്ടുണ്ട്. പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തർക്ക് വേണ്ട എല്ലാ ക്രമീകരണവും പൂർത്തിയായിട്ടുണ്ട്. പൊലീസിന്റെ എയ്ഡ്പോസ്റ്റും അഗ്നിശമനസേനയുടെയും മെഡിക്കൽ സംഘങ്ങളുടെയും പ്രത്യേക ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.


Similar Posts